ആകർഷ വയനാട്(Street Light fb group).
ഏയ് സിദ്ധൂ എന്തായിത് ഇതൊന്നും വേണ്ടാട്ടൊ നമ്മുടെ കല്ല്യാണം കഴിഞ്ഞിട്ട് എന്താച്ചാ ആയിക്കൊ പ്ലീസ് സിദ്ധൂ ഇപ്പൊ എന്നെ വിടൂ
ആര്യ സിദ്ധുവിന്റെ കൈകൾക്കുള്ളിൽ കിടന്നു പിടഞ്ഞു .
എന്നായാലും നീയെന്റെ തന്നെയല്ലെ മോളെ പിന്നെന്താ ഇപ്പൊ ആയാൽ , അവളുടെ പിൻ കഴുത്തിൽ ബലമായ് ചുണ്ടമർത്തിക്കൊണ്ടായിരുന്നു അവന്റെ ചോദ്യം .
ഇതിനാണോ സിദ്ധൂ നീയെന്നെ വീട് കാണിച്ച് തരാമെന്ന് പറഞ്ഞ് കൂട്ടികൊണ്ട് വന്നത് വിട് ഞാൻ പോകുവാ , അവന്റെ കൈകൾക്കുള്ളിൽ നിന്ന് അവൾ മോചിതയായ് പോകാനൊരുങ്ങി
അപ്പൊ നിനക്കെന്നോട് ഒട്ടും സ്നേഹമില്ലേ ആര്യേ അവൻ കണ്ണുകളിൽ വിഷാദം നിറച്ച് ചോദിച്ചു .
അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടതും അവൾക്കും സങ്കടമായി .
നോക്ക് സിദ്ധൂ നീയെന്റെ ജീവനാ പക്ഷേ അതിലും വലുതാ എനിക്കെന്റെ ശരീരത്തിന്റെ പവിത്രത . നാളെയൊരിക്കൽ നീയെന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ നിനക്ക് തരാൻ അമൂല്യമായതൊന്നും എന്റെ കൈയ്യിൽ ഇല്ലാ എന്ന് നിനക്കറിയാല്ലൊ . കാരണം ഞാൻ ഒരനാഥ കുട്ടിയാണ് എന്റെ പരിശുദ്ധിയെങ്കിലും നിനക്ക് സമ്മാനമായ് നൽകണ്ടേ ഞാൻ .
നോക്ക് ആര്യ കല്യാണം കഴിക്കുന്നത് ഞാൻ തന്നെയല്ലെ ഇപ്പൊ നിന്നെ തൊടുന്നതും ഞാൻ തന്നെയല്ലേ പിന്നെന്താ .
ശരിയാണ് സിദ്ധൂ എന്നാലും കല്യാണം കഴിക്കാതെ ഇതൊക്കെ തെറ്റാണ് .
ശരി നീയിങ്ങ് വാ , അവൻ അവളെ കൈപിടിച്ച് പപ്പയുടെയും മമ്മിയുടെയും ബഡ് റൂമിലേയ്ക്ക് കൊണ്ട് പോയി .
വലിയ കണ്ണാടിക്ക് മുൻപിൽ അവളെ നിർത്തി , മമ്മി സ്ഥിരമായ് ഉപയോഗിക്കുന്ന രക്തവർണ്ണമുള്ള കുങ്കുമ ചെപ്പ് കൈയ്യിലെടുത്തു അതിൽ നിന്ന് ഒരു നുള്ള് കുങ്കുമം എടുത്ത് അവൾക്ക് തടയാനാകും മുൻപ് അവളുടെ നെറ്റിയിൽ ചാർത്തി .
ഹേയ് നീയെന്താ സിദ്ധൂ ഈ കാണിച്ചേ ഇതൊക്കെ തമാശയാണെന്നാണോ നിന്റെ വിചാരം , ആര്യയ്ക്ക് സങ്കടവും കരച്ചിലും ഒപ്പം വന്നു .
അവൻ അവളെ തന്നോട് ചേർത്ത് നിർത്തി അതൊന്നും എനിക്കറിയില്ല ഇപ്പോൾ നീയെന്റെ പെണ്ണാ , അല്ലാന്ന് ഇനി നിനക്ക് പറയാൻ പറ്റുമോ .
അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു .
അവന്റെ സ്നേഹത്തിനു മുൻപിൽ പിന്നെ അവൾക്ക് പിടിച്ചു നിൽക്കാനായില്ല . അവളും അവനെ കെട്ടിപ്പിടിച്ചു
സിദ്ധൂ നീയെന്നെ ഉപേക്ഷിക്കുമോ , നാളെയൊരിക്കൽ ആരുമില്ലാത്തവൾ എന്ന കാരണത്താൽ നിന്റെ വീട്ടുകാർ ഈ വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ ……
ഇല്ലാ മോളെ അവളെ മുഴുവനാക്കാൻ സമ്മതിക്കാതെ അവളുടെ ചെഞ്ചുണ്ടുകളിൽ അവന്റെ ചുണ്ടുകളമർന്നു .
പതിയെ അവൻ അവളെയും കൊണ്ട് വർണ്ണശബളമായൊരു ലോകത്തേയ്ക്ക് യാത്രയായി അവളും അവനും മാത്രമുള്ളൊരു ലോകത്തേയ്ക്ക് .
മയക്കത്തിൽ നിന്ന് കണ്ണുതുറന്ന സിദ്ധു തന്റെ മാറിൽ തലചായ്ച്ച് ഉറങ്ങിക്കിടക്കുന്ന ആര്യയെ കണ്ണിമയ്ക്കാതെ നോക്കി , നല്ല ഉറക്കത്തിലാണവൾ .
പതിയെ അവളെ ഉണർത്താതവൻ എഴുന്നേറ്റു അനങ്ങാതെ അവളെ പുതപ്പെടുത്ത് നല്ലപോലെ പുതപ്പിച്ചു കിടത്തി .
ഒച്ചയുണ്ടാക്കാതെ പുറത്തിറങ്ങി , കുളിച്ച് ഫ്രഷായി ഡ്രസ്സും ധരിച്ച് ബൈക്കിന്റെ താക്കോലെടുത്തു . വീടിനു പുറത്തിറങ്ങി വാതിൽ പൂട്ടണോ വേണ്ടയൊ രണ്ട് വട്ടം ആലോചിച്ചു , പൂട്ടിയേക്കാം എന്ന് തീരുമാനിച്ചു വാതിൽ പൂട്ടിയിറങ്ങി , ബൈക്ക് ഇവിടെ വച്ച് സ്റ്റാർട്ട് ചെയ്താൽ ചിലപ്പോൾ ആര്യ ഉണരും അത് കൊണ്ട് ബൈക്ക് ഉരുട്ടി റോഡിലിറക്കി സ്റ്റാർട്ട് ചെയ്തു .
ഹോട്ടൽ പാലസ് ലക്ഷ്യമാക്കി അവൻ പാഞ്ഞു
അവിടെ അവനെ കാത്ത് മെർലിൻ ഇരിക്കുന്നുണ്ടായിരുന്നു .
നീയെന്താ സിദ്ധൂ ഇത്രയും താമസിച്ചത് , എന്തായി നമ്മൾ ഉദ്ദേശിച്ച കാര്യം നടന്നോ അവൾ അവനെ കണ്ടപാടെ ഉദ്ദ്യോഗത്തോടെ ഓടിവന്നു .
ഉം അവനൊന്ന് മൂളി , അപ്പോഴേയ്ക്കും അവളുടെ കൂട്ടുകാരികളും എത്തി .
എന്തായി കാര്യങ്ങൾ അറിയാൻ അവർക്കും തിടുക്കമായി .
ഒക്കെ അവൻ പറയൂടീ നിങ്ങളൊന്ന് സമാധാനിക്ക് ചെക്കൻ ആകെ ക്ഷീണിച്ചിരിക്കുവാ ഓരോ കോഫി കുടിച്ചിട്ടാവാം ബാക്കി , അവളുടെ അർത് ഥം വച്ചുള്ള വാക്കുകൾക്ക് മുൻപിൽ അവനൊന്ന് ചൂളി .
ഓർഡർ ചെയ്ത കോഫി കുടിച്ചു കൊണ്ടിരിക്കേ അവൻ സംസാരിക്കാൻ തുടങ്ങി
മെർലിൻ ഞാനൊരു കാര്യം ചോദിക്കട്ടെ ?
നീ ചോദിക്ക് സിദ്ധൂ അവൾ അവനോട് ചേർന്നിരുന്ന് കൊഞ്ചി .
നിനക്ക് എന്തായിരുന്നു ആര്യയോടിത്ര പക
എന്തിനാണ് അവളെ നശിപ്പിക്കണമെന്ന് വാശിപിടിച്ചത് .
പറയാം സിദ്ധൂ അതിനു മുൻപ് നീയതിന്റെ വീഡിയോ മൊബൈലിൽ പകർത്തിയില്ലെ എവിടെ അതൊന്ന് കാണട്ടെ ആദ്യം ഞങ്ങൾ .
അത് കാണിക്കാം മെർലിൻ നീയാദ്യം ഇത് പറയ് അവൻ തിടുക്കം കൂട്ടി .
ഈ ചെക്കന്റെയൊരു കാര്യം ഞാൻ പറയാം മെർലിന്റെ കണ്ണുകളിൽ പക തിങ്ങി .
ആര്യയും ഞാനും ഒന്നിച്ച് ആ കോണ് വെന്റിൽ വളർന്നവരാണ് തികച്ചും അനാഥരായി . അവിടുത്തെ സിസ്റ്റേഴ്സിന്റെ കാരുണ്യം കൊണ്ട് ജീവിച്ചവർ .
എന്നും എല്ലാ കാര്യത്തിലും എന്നെ ക്കാൾ അവളെന്നും മുൻപിലായിരുന്നു . എല്ലാരുടെയും കണ്ണുലുണ്ണിയായ് അവൾ മാത്രം മാറുന്നത് എനിക്ക് സഹിക്കാനാകുന്നതിനും അപ്പുറമായിരുന്നു .
അവളേക്കാൾ മിടുക്കിയാകാനുള്ള പല ശ്രമങ്ങളും ഞാൻ നടത്തിയെങ്കിലും അതെല്ലാം പരാജയമായി .
കോളേജിൽ എത്തിയപ്പോൾ മുതലുള്ള എല്ലാ കാര്യങ്ങളും സിദ്ധുവിനും അറിയാമല്ലോ .
രണ്ട് വർഷം മുൻപ്
ഒരു സമ്പന്ന ഫാമിലി എന്നെ ദത്ത് ചോദിച്ച് എത്തിയപ്പോഴും അവളെ കണ്ടപ്പോ അവർക്ക് അവളെ മതി . പക്ഷേ അവൾ അവരുടെ കൂടെ പോകാൻ തയ്യാറായില്ല , എനിക്ക് കിട്ടേണ്ട ഭാഗ്യവും അവൾ കാരണം ഇല്ലാതെയായി .
അവളെ കൊല്ലാനായിരുന്നു ആദ്യം എന്റെ പ്ലാൻ എല്ലാത്തിനും കൂട്ട് നിൽക്കുന്ന എന്റെയീ കൂട്ടുകാരികളെ കിട്ടിയപ്പോൾ അതിനു പലവട്ടം ശ്രമിച്ചു പക്ഷേ ഒന്നും നടന്നില്ല .
എല്ലാവരുടെ നാവിലും ആര്യ ആര്യ എന്ന നാമം മാത്രം , സിദ്ധുവിനു പോലും അവളെ അല്ലായിരുന്നോ ഇഷ്ട്ടം , ശരിക്കും ഞാൻ സിദ്ധുവിനെ അവളുടെ കൈയ്യിൽ നിന്ന് തട്ടിപ്പറിച്ച് എടുത്തതല്ലേ .
അത് കൊണ്ടാണ് അവളെ തകർക്കാൻ ഞാൻ സിദ്ധുവിനെ തന്നെ തിരഞ്ഞെടുത്തത് . അവൾ ചങ്ക് പൊട്ടി കരയുന്നത് എനിക്ക് കാണണം ആ വേദനയിൽ അവൾ ആത്മഹത്യ ചെയ്യണം അത് കണ്ട് അവളുടെ പ്രീയപ്പെട്ടവർ എല്ലാരും കരയണം .
മെർലിൻ റിലാക്സ് റിലാക്സ് അവൻ അവളുടെ മുടിയിൽ മെല്ലെ തഴുകി .
അതൊക്കെ പോട്ടെ ഇനി എപ്പോഴാ നമ്മുടെ കല്ല്യാണം അത് പറയ് നമ്മുടെ ഭാവി പരിപാടികൾ എന്താ .
മെർലിൻ കൂട്ടുകാരികളെ ഒന്ന് നോക്കി
അത് സിദ്ധു പറയുമ്പോൾ ഞാൻ റെഡിയാ
അപ്പോൾ ഞാൻ മറ്റൊരു പെണ്ണിനെ തൊട്ടത് നിനക്ക് ഒരു പ്രശ്നമേയല്ലേ മെർലിൻ , അവൻ ഒന്നുകൂടി എടുത്ത് ചോദിച്ചു
അതിലൊന്നും വലിയ കാര്യമില്ല സിദ്ധൂ അതൊക്കെ നാട്ടിൽ നടപ്പുള്ളതല്ലേ .
അവൻ എഴുന്നേറ്റ് നിന്ന് അവളുടെ കവിളിൽ ആഞ്ഞൊരടി , ആരും അത് പ്രതീക്ഷിച്ചിരുന്നില്ല
നീയെന്താ സിദ്ധാർഥ് ഈ കാണിച്ചത് അവളുടെ കൂട്ടുകാരികൾ അവന്റെ നേരെ കയർത്തു .
നിങ്ങൾ മിണ്ടിപോകരുത് അവൻ അവരുടെ നേർക്ക് വിരൽ ചൂണ്ടി .
ഇവൾ എന്നെയല്ല എന്റെ പണത്തെയാണ് സ്നേഹിച്ചത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയൊക്കെ എനിക്കുണ്ട് മക്കളെ .
സിദ്ധൂ നീയാ വീഡിയോ എനിക്ക് താ അത് വച്ച് അവളെ തകർക്കണം അടികൊണ്ട കവിൾ തടം പൊത്തിപ്പിടിച്ച് മെർലിൻ അവന്റെ കൈയ്യിൽ നിന്ന് മൊബൈൽ വാങ്ങാൻ നോക്കി
നീ തിരക്ക് കൂട്ടാതെ മെർലിൻ ഞാനിത് തരാം അവൻ മൊബൈലെടുത്ത് അവളുടെ കൈയ്യിൽ കൊടുത്തു .
അവൾ അതിനകത്തെ വീഡിയോ സിസ്റ്റം മുഴുവൻ പരിശോധിച്ചു . കുറച്ച് വാട്സപ്പ് വീഡിയോകൾ അല്ലാതെ മറ്റൊന്നും അതിലവൾ കണ്ടില്ല .
ഇതിലൊന്നുമില്ലല്ലൊ എവിടെ എവിടാ വീഡിയോ ?
അതിന് ഞാൻ വീഡിയോ എടുത്താൽ അല്ലേ മെർലിൻ അതിനുള്ളിൽ ഉണ്ടാകൂ .
അപ്പൊ നീയെന്നെ ചീറ്റ് ചെയ്യുകയായിരുന്നു അല്ലേടാ .
അതേടീ അതെ അല്ലാതെ നിന്നെപോലെ ഒരു ചെകുത്താനു വേണ്ടി ഞാനെന്റെ പെണ്ണിനെ നശിപ്പിക്കുമെന്ന് നീ കരുതിയോ ആദ്യം മുതൽ ഞാൻ നിന്റെ കൂടെ നിന്നത് അവളെ നീ ഉപദ്രവിക്കാതിരിക്കാൻ വേണ്ടിയായിരുന്നു. അല്ലാതെ നിന്നോടുള്ള ഒടുങ്ങാത്ത പ്രണയം കൊണ്ടായിരുന്നില്ല .
പിന്നെ നീ പറഞ്ഞ് തന്നപോലെ ഞാൻ അവളെ സ്വന്തമാക്കി അത് അവളെ എനിക്കൊരിക്കലും നഷ്ട്ടമാകാതിരിക്കാൻ വേണ്ടിയായിരുന്നു .
അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മൊബൈൽ റിംഗ് ചെയ്തു ഡിസ്പ്ലേയിൽ ആര്യയുടെ പുഞ്ചിരിക്കുന്ന മുഖം .
അപ്പോൾ ശരി മെർലിൻ ഇനിയും കാണാം അന്ന് പക്ഷേ എന്റൊപ്പം നിന്റെ ശത്രുവുമുണ്ടാകും എന്റെ ആര്യക്കുട്ടി .
അമ്പരന്ന് നിൽക്കുന്ന അവരുടെ മുൻപിലൂടെ അവൻ നടന്നകന്നു .
വീട്ടിലെത്തുമ്പോൾ ആര്യ സിദ്ധുവിനെ കാണാതെ അലറിക്കരയുകയായിരുന്നു . പൂട്ടിയിടപ്പെട്ട നിലയിൽ അവൾ ആകെ പേടിച്ച് പോയിരുന്നു . സിദ്ധു തന്നെ ഇട്ടിട്ട് പോയതാണെന്ന് അവൾ വിശ്വസിച്ചു .
വാതിൽ തുറന്ന് അകത്ത് കയറിയ സിദ്ധുവിനെ കണ്ടതും അവൾ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു , എന്നെയിട്ടിട്ട് പോവല്ലേ സിദ്ധൂ .
എടീ പൊട്ടി ഞാൻ നിന്നെയിട്ടിട്ട് എവിടെ പോകാനാ നീ വാ അവൻ അവളെ തന്നോട് ചേർത്തു പിടിച്ചു .
ഭംഗിയായ് അലങ്കരിച്ച പൂജാമുറിക്കുള്ളിലേയ്ക്ക് ആയിരുന്നു അവൻ അവളെ കൊണ്ട് പോയത് .
കീശയിൽ നിന്ന് ഒരു താലി കോർത്ത ചരട് അവൻ പുറത്തെടുത്തു .
അവൾ തന്റെ കണ്ണുകളെ വിശ്വസിക്കാനാകാതെ നിൽക്കെ ആ താലിയവൻ അവളുടെ കഴുത്തിൽ ചാർത്തി .
അവളുടെ കുനിഞ്ഞ മുഖം ഉയർത്തി ആ കണ്ണുകളിൽ മാറി മാറി ഉമ്മ വച്ചുകൊണ്ട് മന്തിച്ചു .
നമ്മൾ ഒരു വട്ടം കൂടി താലി കെട്ടും എന്റെ പപ്പയുടെയും മമ്മിയുടെയും , നിന്നെ വളർത്തിയ നിന്റെ കോൺ വെന്റിലെ അമ്മമാരുടെയും മുൻപിൽ വച്ച് അവരുടെ അനുവാദത്തോടെ .
അവൾ ഒന്നു കൂടി അവനോട് ചേർന്നു നിന്നു …..