സിബി നെടുഞ്ചിറ.
കണ്ണേ നിയെനിക്ക് മകളായ് പിറന്നപ്പോള്‍
ജന്മജന്മാന്തരത്തില്‍ ഞാന്‍ ചെയ്ത
തപസ്സിന്‍ പുണ്യമായ്ക്കരുതി
നിന്‍ ഓമനമുഖം ആദ്യമായ് ദര്‍ശിച്ചപ്പോള്‍
ഒരായിരം നക്ഷത്രവിളക്കുകള്‍
എന്‍ മനതാരില്‍ തെളിഞ്ഞു
വിറയാര്‍ന്ന കൈകളാല്‍ നിന്നെ പുണരവേ
എന്‍ കണ്‍കോണിലാനന്ദബാഷ്പം നിറഞ്ഞു
നിന്‍ കുഞ്ഞിളം ചുണ്ടുകള്‍–
എന്‍ മുലക്കണ്ണില്‍ ചിത്രം വരക്കവേ
മാതൃത്വത്തിന്‍ മുലപ്പാല്‍ ചുരത്തി
നിനക്കായ്….
കാലം നിന്നെ യൌവ്വനത്തിന്‍
പട്ടുവസ്ത്രമണിയിച്ചപ്പോള്‍
ആരുടെയോ കാമാര്‍ത്തമാം കണ്ണുകള്‍
നിന്നെത്തേടിയലഞ്ഞത് ഞാനറിഞ്ഞില്ല
അവര്‍ നിന്റെ പട്ടുടയാടകാളുരിഞ്ഞുമാറ്റി
കീറിമുറിച്ചു നിന്‍ ഇളംമേനി….
കനിവില്ലാ ലോകത്തിന്‍ മനസാക്ഷികണ്ട്
അന്നാദ്യമായ് ഞാന്‍ വാവിട്ടുകരഞ്ഞു
കണ്ണേ നീ മടങ്ങുക കള്ളവും ചതിയുമില്ലാത്ത
ആ ലോകത്തിലേക്ക് നിര്‍ദയം മടങ്ങുക
ഹേ… ദുഷിച്ച ലോകമേകൂട് ശൂന്യമായ
ഒരമ്മപക്ഷിയിന്നു ഞാന്‍
നെഞ്ചിലെ ചൂടുനല്കി വിരിയിച്ച
എന്‍ പൊന്‍മകളെ കാലപുരിയിലേക്കയച്ച
നിങ്ങളോടോന്നു ചോദിച്ചിടട്ടേ…??
അവള്‍ നിനക്കമ്മയല്ലേ, സോദരിയല്ലേ…
മകളല്ലേ…
എന്നിട്ടുമെന്തേ നിന്റെ കാമാര്‍ത്ത മാം
നയനങ്ങള്‍ അവളേത്തേടിയലയുന്നു….