മിനു പ്രേം.
ഓര്‍മ്മയുടെ
നിറമില്ലാത്ത വരകളാല്‍
നീയെന്നെ അടയാളപ്പെടുത്തുക
കരിനീലം ചാലിച്ച്
പെയ്യാന്‍ വിതുമ്പുന്ന
എന്‍റെ മിഴികള്‍ക്ക് നീ
തെളിവേകുക
ഇളം ചെമപ്പുകളാല്‍
ചിരി മറന്ന
എന്‍റെ അധരങ്ങളില്‍
നീ പ്രണയാഗ്നി
പടര്‍ത്തുക
ചായക്കൂട്ടുകള്‍
ബാക്കിയില്ലാതാകുമ്പോള്‍
കറുപ്പുകള്‍ ചാലിച്ച്
നീയെന്നെ മറവിലേക്ക്
എടുത്തെറിയുക
നിന്‍റെ വരകളിലൂടെ
ചായക്കൂട്ടുകളിലൂടെ
ഹേ, ചിത്രകാരാ,
ഞാനും മരണം വരിക്കട്ടെ...