Saturday, April 26, 2025
HomePoems"ആരുനീ ഋതുയാമിനി" (കവിത).

“ആരുനീ ഋതുയാമിനി” (കവിത).

ഡിജിന്‍ കെ ദേവരാജ്.
ആരുനീ ഋതുയാമിനി അനുരാഗമോ ?
ഈ നിലാവിൽ നിൻസ്വരം കാതോർത്തുഞാൻ
മൗനംപെയ്യും രാവിൽ നീമെല്ലെ വന്നീടുമോ
മെല്ലേ മെല്ലെ ചിമ്മും ചേലൊത്ത വെൺതാരമായ്‌
സ്നേഹാർദ്രനീലിമയിൽ സഖിയേ
ആരുനീ പറയാതെപെയ്തൊരു രാമഴത്തേനല്ലയോ
ഏതുഗാനം മൂളണം ഞാനീ നിലാമഴ നനയവേ
ഏതോ ജന്മത്തേരിലേറി ഏതോമോഹപരാഗമായ്
ആരുംകാണാതേകനായ് ആരുംകാണാതേ
നീമൂകമായ് വരുകില്ലയോ
ആരുനീ പ്രണയാർദ്രലേഖനമെഴുതിമറയും യാമമോ
ഏതുപൂന്തേൻ നുകരണം ഞാനീവസന്തം നിറയവേ
സ്‌നേഹംതേടി വന്നുഞാൻ മോഹംതീരാ ദാഹമായ്
നിന്നെപ്പിരിയാനാവുമോ ചൊല്ലൂ ഈ ജന്മം
എൻ പ്രണയമാല നീ അണിയില്ലയോ
ആരുനീ ഋതുയാമിനി അനുരാഗമോ ?
ഈ നിലാവിൽ നിൻസ്വരം കാതോർത്തുഞാൻ
മൗനംപെയ്യുംരാവിൽ നീ മെല്ലെ വന്നീടുമോ
ഈറൻ നീലക്കണ്ണിൽ സ്നേഹമായ് പെയ്തലിയാൻ
ഇനിയുമെൻ ജന്മങ്ങളിൽ തുണയായ്
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments