Thursday, November 21, 2024
HomePoemsകടല്‍ (കവിത).

കടല്‍ (കവിത).

 ഉഷ ഷിനോജ്
കാലം തുഴയെറിയുന്നു.
ജലവിഭ്രാന്തിയില്‍
കടലെടുത്ത മഹായാനങ്ങളുടെ
നിത്യസമാധിതേടി!
അനാദിയുടെ ഏകകോശങ്ങള്‍
മുലനുണയുന്നു.
ഉപ്പ്!!
ഉടലാഴങ്ങളില്‍ പവിഴംവിതച്ച്
ഉര്‍വ്വരതകള്‍ അലവിരല്‍തൊട്ട്
കരയെ കടക്കണ്ണെറിഞ്ഞ്
കാലം കറുപ്പിച്ചൊരു-
‘ജലസാലഭഞ്ജിക’…….
കടല്‍!!!
വടക്കുതിരയുന്നു…….
ഉലയൂതിപ്പഴുത്ത-
വെയില്‍മുഖങ്ങളില്‍
കരതിരഞ്ഞുപോയവരുടെ-
കരള്‍തുരന്ന കാന്തസൂചി!!
ചുഴിവിഴുങ്ങും ഭ്രമങ്ങളില്‍
ഇലപൊഴിക്കുന്നൂ……
ഇനിയും കണ്ടെത്താക്കരകളുടെ
അക്കരപ്പച്ചകള്‍!!
സ്വപ്നങ്ങള്‍ സേതുബന്ധിച്ചവരേ….
പോയ് വരിക!!!
തുഴയറുത്ത തിരക്കൈകള്‍
വേലിയേറ്റങ്ങളെ പുല്കും മുന്‍പേ…
കടല്‍കാക്കകള്‍ ചേക്കേറും മുന്‍പേ….
കിഴക്ക് കടിഞ്ഞൂല്‍ നോവാല്‍
ചുവക്കും മുന്‍പേ….
പോകുക!!.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments