സിബി മാത്യു
നിദ്ര വിട്ടുണര്‍ന്ന പൊന്‍ പുലരിയുടെ
പൊന്‍കിരണങ്ങള്‍
ജാലക വാതിലിലൂടെ എത്തിനോക്കും മുമ്പേ…
ഉളള ചില്ലറക്കാശേല്ലാം പൊതിഞ്ഞുകെട്ടി
ആലസ്യം വിട്ടുണര്‍ന്ന പൊന്‍ പുലരിയെ
സാക്ഷി നിര്‍ത്തി
ഇനി കള്ളു മോന്തുകയില്ലെന്നു മൊഴിഞ്ഞു
തന്‍ ശിരസ്സില്‍ തൊട്ട് സത്യം ചെയ്ത ശേഷം..
കഞ്ഞിക്ക് വകയുമായി വരാമെന്നു ചൊല്ലി
യാത്രയായ തന്‍ ജീവിത പാതിയാം പ്രിയനെയും കാത്ത്…
ഒട്ടിയ വയറുമായി തളര്ന്നു റങ്ങുന്ന….
തന്‍ മക്കളുടെ ചാരെ ഉറങ്ങാതെ അവള്‍ കാത്തിരുന്നു…
ജീവിത പാതിയാം തന്‍ പ്രിയന്റെ കാലൊച്ചകള്‍ക്കായി……
പ്രകൃതിപോലും സുഖസുഷുപ്തിയിലുറങ്ങുന്ന
നിശയുടെ ഏതോ യാമത്തില്‍….
കഞ്ഞിക്ക് അരിയുമായി വരാമെന്നു ചൊല്ലി…
യാത്രയായ തന്‍ താലിച്ചരടിനവകാശിയായവന്‍
ഉളള ചില്ലറയെല്ലാം കൊടുത്ത് അന്തികള്ളു മോന്തി
ഉടുതുണി അഴിച്ചു തലയില്‍ കെട്ടി..
നിലത്തുറക്കാത്ത കാല്‍പാദങ്ങളുമായി
പൂരപാട്ടും പാടി വെറും കൈയ്യോടെ
ആടിയാടി വരുന്ന തന്‍ ജീവിത പങ്കാളിയെ നോക്കി
നിസഹായയായി അവള്‍ നിന്നു…
ഹൃദയം നുറുങ്ങും വേദനയോടെ
ഉള്ളതെല്ലാം വിറ്റ്പെറുക്കി
കുടിച്ചു കുടിച്ചു കരള്‍ ദ്രവിച്ചിരുന്ന…
തന്‍ ജീവിത പാതിയോടു
ഇനിയും നിങ്ങള്‍ കുടിക്കരുതേയെന്നു…
വേദനയോടെ മൊഴിഞ്ഞ തന്‍ പ്രിയ പത്നിയെ..
തെറി പറയാന്‍ തുറന്ന വായിലൂടെ….
ഒഴുകി കട്ടരക്തം, പിന്നെ പുറകോട്ടു മറിഞ്ഞവന്‍
ആരോ മുറിച്ചിട്ട പാഴ്ത്തടി എന്നപോലെ…
പിന്നെ പറക്ക മുറ്റാത്ത തന്‍ ഇളം പൈതങ്ങളെയും
അവളെയും തനിച്ചാക്കി അവന്‍ യാത്രയായി
മാദ്യപാനത്തിന്റെ് മറ്റൊരു രക്തസാക്ഷിയായി…