സിബി നെടുഞ്ചിറ
കള്ളന്‍ പെരും കള്ളനിന്നവന്‍…
നിലാവുറങ്ങുന്ന രാത്രികളില്‍
സവര്ണ്ണഗ്രഹത്തിന്റെ
ബലിഷ്ട പൂട്ടുകള്‍ തുറന്ന്…..
പണപ്പൊതികള്‍ സ്വന്തമാക്കുന്ന
നിശാ സഞ്ചാരിയിന്നവന്‍….
നിയമപാലകര്‍ പിടികിട്ടാ പുള്ളിയെന്നു….
മുദ്രകുത്തിയ പെരും കള്ളനിന്നവന്‍…
അമ്മതന്‍ ഗര്ഭപാത്രത്തില്‍ ഉരുവായ നാള്‍
അവന്‍ കള്ളനായിരുന്നില്ല……
ശിശുവായി ജനനിയുടെ മടിത്തട്ടില്‍…
പിറന്നുവീണ നിമിഷവും
അവന്‍ കള്ളനായിരുന്നില്ല….
ജീവിതയാത്രയിലെപ്പോഴോ…
ബാല്യം വിടപറയുംമുമ്പേ…
വിധിയുടെ വിളയാട്ടത്തിലെപ്പോഴോ…
സംരക്ഷകരാകേണ്ടവര്‍ കടക്കെണിയാകുന്ന..
ഹോമാഗ്നിയില്‍ സ്വയം ജീവനൊടുക്കിയപ്പോള്‍.
ജീവിതഭാരമേറ്റെടുക്കേണ്ടിവന്ന….
ഹതഭാഗ്യനായിരുന്നവന്‍…
വിശന്നു കരയുന്ന സോദരങ്ങള്‍ തന്‍…
വിശപ്പടക്കുവാന്‍ വീടുവീടാന്തിരം..
ഒരിറ്റ് കരുണക്കായി യാചിച്ചപ്പോള്‍…
ഭ്രാന്തനെന്നു ചൊല്ലി കല്ലെറിഞ്ഞവനെ….
സവര്ണ്ണനലോകം….
സോദരങ്ങളെ പരിപാലിക്കുവാന്‍..
ഒരു തൊഴിലിനായി തെണ്ടിയപ്പോള്‍….
തെരുവുതെണ്ടിയെന്നു മുദ്രകുത്തി…
ആട്ടിയോടിച്ചവനെ നാടിന്റെര പകല്‍മാന്യമാര്‍….
കൊടിപാറിയ ചെറുകാറില്‍ പരിവാരങ്ങളുമായി…
പാഞ്ഞുപോകും അധികാരവര്ഗ്ഗടങ്ങളും.
അറിഞ്ഞില്ല അവന്റെര സങ്കടങ്ങള്‍..
കേള്ക്കാ ന്‍ അറക്കുന്ന ചീഞ്ഞുനാറിയ…
വാര്ത്തലകള്ക്കാനയി പരക്കം പായുന്ന…
മഞ്ഞ പത്രങ്ങളും, കണ്ടില്ല അവന്റെ് സങ്കടങ്ങള്‍….
കരുണയുടെ വാതിലുകള്‍ അവനെതിരെ…
കൊട്ടിയടച്ചപ്പോള്‍….
നിശയുടെ യാമത്തില്‍ വിശന്നു കരയുന്ന..
സോദരങ്ങളുടെ. വിശപ്പടക്കുവാന്‍..
ഒരു കഷണം റൊട്ടി മോഷ്ടിച്ച അവനെ….
പെരും കള്ളനെന്നു മുദ്രകുത്തി സവര്ണ്ണ ലോകം…
പിന്നെ തൊഴില്‍ ചെയ്തു മാന്യമായി…
ജീവിക്കുവാന്‍ ആഗ്രഹിച്ചുവെങ്കിലും…
ഒരിക്കല്‍ കള്ളനായതിന്റെു പേരില്‍…
അവരുടെ കള്ളകണ്ണുകളെന്നും
അവനെ പേരും കള്ളനായി കണ്ടു…
പിന്നെ കള്ളനായി ജീവിക്കുവാന്‍…
അവനാഗ്രഹിച്ചു….
ഹൃത്തിലെ കാപട്യത്തിന്‍ മൂടുപടലം നീക്കി…
ഉരചെയ്യുക മനവരെ? അവന്‍ കള്ളനായതോ?..
അതോ അവനെ കള്ളനാക്കിയതോ?….