Wednesday, September 3, 2025
HomeAmericaഫൊക്കാനാ കേരളാ കണ്‍വെൻഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ വിതരണ വേദികൂടി ആകും.

ഫൊക്കാനാ കേരളാ കണ്‍വെൻഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ വിതരണ വേദികൂടി ആകും.

ശ്രീകുമാർ ഉണ്ണിത്താൻ.

2025  ആഗസ്റ്റ്  1 മുതല്‍ 3  വരെ കോട്ടയത്തെ  കുമരകം ഗോകുലം ഫൈവ് സ്റ്റാർ റിസോർട്ടിൽ  വെച്ച് നടത്തുന്ന ഫൊക്കാനാ കേരളാ  കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഗോകുലം ഫൈവ് സ്റ്റാർ റിസോർട്ട്  ഒരുങ്ങിക്കഴിഞ്ഞു. ലോകത്തിലേക്കും ഏറ്റവും വലിയ മലയാളീ പ്രവാസി സംഘമായിരിക്കും   ഫൊക്കാന കേരളാ കൺവെൻഷൻ എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു .

മൂന്ന്  ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മഹാസമേളനത്തിന്റെ ആദ്യ ദിവസം ലഹരിക്കെതിരെ ഉള്ള   ഒരു വിളംബരത്തോട് കൂടി  തുടങ്ങി  മുന്ന് ദിവസത്തെ സമ്മേളനത്തിന് തുടക്കം കുറിക്കും.   രണ്ടാം ദിനം  ഫൊക്കാനയും കേരളാ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നടത്തുന്ന ഭാഷക്ക് ഒരു ഡോളർ, സാഹിത്യ സമ്മേളനം, സാഹിത്യ അവാർഡുകൾ , സാസംസ്കരിക അവാർഡുകൾ ,  ബിസിനസ്സ് സെമിനാറുകൾ, ബിസിനസ്സ്  അവാർഡുകൾ ,വിമെൻസ് ഫോറം സെമിനാർ , വിമെൻസ് ഫോറം  സ്കോളർഷിപ്പ് വിതരണം, നിരവധി ചാരിറ്റി പ്രവർത്തങ്ങളുടെ തുടക്കം , ഫൊക്കാനയുമായി സഹകരിച്ചു നടത്തുന്ന ലൈഫ് ആൻഡ് ലിമ്പ് ചാരിറ്റബിൾ സോസയിറ്റിയുടെ  കാല് വിതരണം, മാധ്യമ സെമിനാർ, ഫൊക്കാന ഹൗസിങ് പ്രൊജക്റ്റ്, മെഡിക്കൽ കാർഡ് വിതരണം , പ്രിവിലേജ് കാർഡ് വിതരണം ,മൈൽസ്റ്റോൺ  ചാരിറ്റബ്ൾൽ സൊസൈറ്റിയുമായി സഹകരിച്ചു നടത്തുന്ന ഫൊക്കാന സിം കേരള പ്രൊജക്റ്റിന്റെ സമാപനം   തുടങ്ങി നിരവധി പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയാണ് രണ്ടാം ദിവസത്തെ പരിപാടികൾ.

മൂന്നാം ദിവസം വിനോദത്തിനു വേണ്ടി മാത്രം മാറ്റിവെച്ചിട്ടുണ്ട്,    , 400 പേർക്ക് യാത്ര യാത്ര ചെയ്യാവുന്ന ബോട്ട് സവാരിയാണ്  ബുക്ക് ചെയ്തിരിക്കുന്നത് . അതിൽ ഡാൻസും പാട്ടും എക്കെ ക്രമീകരിച്ചിട്ടുണ്ട്‌ .   കുട്ടനാനാടൻ കായലിലൂടെ ഏവരുടെയും മനം കവരുന്ന യാത്ര പ്രകൃതിസ്‌നേഹികളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ടതാണ്.  കുടുംബത്തിനും സുഹൃത്തുക്കൾക്കും ഒപ്പം സമയം ചെലവഴിക്കാനും ,പ്രകൃതിയെ ആസ്വദിക്കാനും ഇതുപോലെ ഒരിടം വേറെകാണില്ല.   മുന്ന് ദിവസങ്ങളിലും ഉള്ള  കൾച്ചറൽ പ്രോഗ്രാമുകൾ അവതരിപിക്കുന്നത്   പ്രസിദ്ധ സിനിമാതാരവും ഡാൻസറുമായ സരയൂ മോഹൻ  , സിനിമാതാരത്തോടൊപ്പം  ഡാൻസറും അവതാരികയും കൂടിയായ   അമല റോസ് കുര്യൻ   തുടങ്ങിയവരുടെ  നേതൃത്തിലുള്ള ഡാൻസുകൾ  ,സിനിമ പിന്നണി ഗായകരായ ഏഷ്യാനെറ്റ് സ്റ്റാർസിംഗർ  ജോബി, പ്രസിദ്ധ  സിനിമ പിന്നണി ഗായകൻ  അഭിജിത് കൊല്ലം  , ഫ്ലവർസ് ടോപ് സിങ്ങർ മിയാകുട്ടി , സിനിമ പിന്നണി ഗായകനും മിമിക്രി താരവുമായ    രാജേഷ് അടിമാലി  തുടങ്ങയവർ  അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ നമുക്ക് നവ്യ അനുഭവം പങ്കുവെക്കും.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ കേരളാ  കണ്‍വെൻഷൻ ഒരു ചരിത്ര സംഭവം ആയിരിക്കും . ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനായുടെ  ഓരോ കണ്‍വെൻഷനുകൾ . നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെൻഷന്റെ വേദികൾ നാം ഉപയോഗപ്പെടുത്തും . ഫൊക്കാനാ വെറുതേ ഒന്നും പറയില്ല. വെറുതേ ഒന്നിനും പണം മടുക്കാറുമില്ല.നമ്മുടെ പ്രധാന ലക്ഷ്യമായ ജീവകാരുണ്യ പ്രവര്‍ത്തനം മറ്റാര്‍ക്കും പകര്‍ത്താനോ അതികരിക്കുവാനോ ആര്‍ക്കും ആയിട്ടുമില്ല.കേരളത്തില്‍ ഫൊക്കാനാ  നടത്തിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ വിവിധ  പ്രദേശങ്ങളില്‍ നമ്മള്‍ ഇതുവരെ വിതരണം ചെയ്യത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്.

വിദ്യാഭ്യാസ സഹായം,വിവാഹസഹായം,ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് വീടുകൾ,അങ്ങനെ  വളരെ ജനകീയമായ നിരവധി പദ്ധതികൾക്ക് ഈ കമ്മിറ്റി ചുക്കാൻ പിടിക്കുന്നു.

ഏവരെയും ഈ  കേരളാ കൺവെൻഷനിലേക്കു സ്നേഹത്തോടു സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ് സജിമോൻ ആന്റണി ,സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ  ജോയി ചാക്കപ്പൻ ,എക്സി .വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, കേരളാ കൺവെൻഷൻ ചെയർ ജോയി ഇട്ടൻ മറ്റ് കമ്മിറ്റി മെംബേർസ് എന്നിവർ അറിയിച്ചു.

കേരളാ  കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ   ഇതുവരെ രെജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ  സജിമോൻ ആന്റണി 862 -438 -2361 ,സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ 914 -886 -2655  , ട്രഷർ  ജോയി ചാക്കപ്പൻ 201 -563 -6294  എന്നിവരുമായി ബന്ധപ്പെടുക .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments