സലീംസുൽഫിഖർ.
ന്യൂനപക്ഷ ഫെല്ലോഷിപ്പ് അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിപടികൾക്കെതിരെ ഇടപെടൽ ആവശ്യപെട്ട് എസ്.ഐ.ഒ മലപ്പുറം ജില്ല ജോയിന്റ് സെക്രട്ടറി സലീം സുൽഫിഖർ ഇ. ടി. മുഹമ്മദ് ബഷീർ എം.പിയെ സന്ദർശിച്ചു. രാജ്യത്തെ ന്യൂനപക്ഷ/അരികുവൽകൃത വിദ്യാർഥികൾക്ക് കാലങ്ങളായി കേന്ദ്രസർക്കാർ നൽകിവരുന്നതാണ് മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ്(MANF). എന്നാൽ കഴിഞ്ഞ ആറുമാസമായി ഫെല്ലോഷിപ്പിന് അർഹരായ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രസ്തുത ഫെല്ലോഷിപ്പ് നിലവിൽ ലഭിക്കുന്നില്ല. ഇവ്വിഷയകമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് നൽകിയിട്ടുള്ള വിവരവകാശത്തിന് നിരന്തരം ‘wait and appreciate the constraints’ എന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. ഇത് വിദ്യാർഥികളെ തുടർപഠനത്തെ ബാധിക്കുകയും മാനസിക പിരിമുറക്കത്തിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് എസ്. ഐ. ഒ, ഇ. ടി. മുഹമ്മദ് ബഷീർ എം. പിയെ സന്ദർശിച്ചത്.