Tuesday, May 27, 2025
HomeKeralaസാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

സാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ.

 മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നടത്തുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാർത്ഥം വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി പദയാത്രയുടെ പ്രചരണാർഥം വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. മക്കരപ്പറമ്പ് അമ്പലപ്പടിയിൽ മണ്ഡലം വൈസ് പ്രസിഡന്റ് ഉബൈബ ജാഥാ ക്യാപ്റ്റൻ ജാബിർ വടക്കാങ്ങരക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, മക്കരപ്പറമ്പ് പഞ്ചായത്ത് സെക്രട്ടറി സി.കെ സുധീർ, ഷബീർ കറുമുക്കിൽ,  എന്നിവർ സംസാരിച്ചു. കാച്ചിനിക്കാട്, ചെട്ടിയാരങ്ങാടി, കാളാവ്, തടത്തിൽകുണ്ട്, കുഴാപറമ്പ് എന്നിവിടങ്ങളിൽ സ്വീകരണം നൽകി.
പ്രോഗ്രാം കൺവീനർ ഷബീർ കറുമുക്കിൽ, പി മൻസൂർ, റഷീദ് കൊന്നോല, യു.പി ആദിൽ, കെ.ടി ബഷീർ, എ.ടി മുഹമ്മദ്, സമീറ ഷഹീർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ കാപ്ഷൻ: വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജാബിർ വടക്കാങ്ങര നയിക്കുന്ന വാഹന‌ പ്രചരണ ജാഥ മക്കരപ്പറമ്പിൽ മങ്കട മണ്ഡലം വൈസ് പ്രസിഡന്റ് ഉബൈബ ഫ്ലാഗ് ഓഫ് ചെയ്യുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments