വെൽഫെയർ പാർട്ടി.
പൂക്കോട്ടൂർ: വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിച്ചു കൊണ്ടിരിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചാരണാർത്ഥം പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി വാഹന പ്രചാരണവും പ്രസിഡന്റ് ഇബ്രാഹിം മാസ്റ്ററുടെ നേതൃത്വത്തിൽ പദയാത്രയും സംഘടിപ്പിച്ചു.
മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത് വാഹന പ്രചാരണ പ്രചാരണം ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ, മണ്ഡലം പ്രസിഡന്റ് ജലീൽ കോഡൂർ, കമ്മിറ്റിയംഗം ഷഫീഖ് അഹ്മദ്, സാജിത അബൂബക്കർ, മഹ്ബൂബുറഹ്മാൻ, പഞ്ചായത്ത് സെക്രട്ടറി എൻഎം ഹുസൈൻ, കമ്മിറ്റിയംഗങ്ങളായ എംഎ നാസർ, മഠത്തിൽ സുലൈമാൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
പദയാത്രയുടെ സമാപന സമ്മേളനം ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് വിടിഎസ് ഉമർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
വിമൻ ജസ്റ്റിസ് മൂവ്മെൻ്റ്, എഫ്ഐടിയു ട്രേഡ് യൂണിയനുകൾ തുടങ്ങിയ ബഹുജന സംഘടനകൾ ജാഥാക്യാപ്റ്റന് ഹാരാർപണം നടത്തി.
തൊഴിലുറപ്പ്, ഹരിത കർമ സേനകളിൽ സ്തുത്യർഹ സേവനം ചെയ്തു കൊണ്ടിരിക്കുന്ന അംഗങ്ങളെ ആദരിച്ചു.
ഫോട്ടോ:
1. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചാരണാർത്ഥം പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബൈദ മുസ്ലിയാരകത്ത് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
2. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചാരണാർത്ഥം പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ ഉദ്ഘാടനം മണ്ഡലം പ്രസിഡൻ്റ് ജലീൽ കോഡൂർ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.