Tuesday, May 13, 2025
HomeGulfശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ പ്രവേശന പരീക്ഷ മേയ് മൂന്നിന് ഖത്തറിലും.

ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയ പ്രവേശന പരീക്ഷ മേയ് മൂന്നിന് ഖത്തറിലും.

ശറഫുദ്ധീൻ തങ്കയത്തിൽ .
ദോഹ: ശാന്തപുരം അൽ ജാമിഅ അൽ ഇസ്ല‌ാമിയ 2025-26 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഖത്തറിലെ ബർ വ വില്ലേജിൽ വെച്ച് നടക്കും. മേയ് മൂന്നിന് ശനിയാഴ്ച്ച രാവിലെ ഖത്തർ സമയം 7.30 ന്  പ്രവേശന പരീക്ഷ നടക്കുമെന്ന് ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ റെക്റ്റർ ഡോ. അബ്‌ദുസ്സലാം അഹ്‌മദ് അറിയിച്ചു.

പ്രവേശന പരീക്ഷ എഴുതാൻ താൽപര്യമുള്ള വിദ്യാർഥികൾ https://www.aljamia.campus7.in/application_form/ALJ എന്ന ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. കേരളത്തിലെ വളരെ പഴക്കമുള്ള കലാലയങ്ങളിൽ ഒന്നായ മലപ്പുറം ജില്ലയിലെ ശാന്തപുരം അൽജാമിഅ അൽഇസ്ലാമിയയിൽ തംഹീദി പ്രിപറേറ്ററി കോഴ്സ്, ഉസൂലുദ്ദീൻ, ശരീഅ, ഖുർആനിക് സ്റ്റഡീസ്, ദഅവ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇസ്ലാമിക് ഇകണോമിക് ആൻഡ് ബാങ്കിങ്, ഭാഷകളിലെ പ്രത്യേക കോഴ്സുകൾ തുടങ്ങി വിവിധ വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. സീനിയർ സെക്കൻഡറി വിഭാഗത്തിലേക്ക് 10-ാം ക്ലാസ് പൂർത്തിയാക്കിയവർക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിവിധ ജി.സി.സി രാജ്യങ്ങളിൽ പ്രവേശന പരീക്ഷക്ക് സെൻററുകൾ ഉണ്ട്.

ഖത്തറിന് പുറമെ ഇന്ത്യയിലും വിദേശത്തുമായി നിരവധി സെന്ററുകളിൽ പരീക്ഷ നടക്കുന്നുണ്ട്. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലങ്കാന, ബീഹാർ, ആസാം, ആന്ധ്രാ പ്രദേശ്, ഗോവ എന്നീ സംസ്ഥാ നങ്ങളിലും പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഖത്തറിൽ ബന്ധപ്പെടേണ്ട നമ്പർ: 74420445, 50174650

രെജിസ്ട്രേഷൻ ലിങ്ക് QR Code
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments