Saturday, July 27, 2024
HomeNewsവന്‍മതില്‍ പൊളിച്ചു ചൈനയില്‍ 2 പേര്‍ അറസ്റ്റില്‍ .

വന്‍മതില്‍ പൊളിച്ചു ചൈനയില്‍ 2 പേര്‍ അറസ്റ്റില്‍ .

ജോൺസൺ ചെറിയാൻ .

ലോകാത്ഭുതങ്ങളില്‍ ഒന്നായ ചൈനയിലെ വന്‍ മതില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പര്‍ മതിലാണ് പൊളിച്ചത്. 38 കാരിയും 55കാരനുമാണ് അറസ്റ്റിലായത്. വഴി എളുപ്പമാക്കുന്നതിനായാണ് വന്‍മതിലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്.സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വന്‍മതിലിന്റെ സുരക്ഷിതത്വത്തിന് കനത്ത നാശം വരുത്തിയതായി പോലീസ് പറഞ്ഞു. ഓഗസ്റ്റ് 24നായിരുന്നു സംഭവം. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments