Wednesday, April 8, 2026
HomeNew Yorkന്യൂ യോർക്കിൽ നിര്യതനായ സമീർ സഹൃദയന്റെ പൊതുദർശനം ഏപ്രിൽ 9 വ്യാഴഴ്ച വൈകിട്ട് .

ന്യൂ യോർക്കിൽ നിര്യതനായ സമീർ സഹൃദയന്റെ പൊതുദർശനം ഏപ്രിൽ 9 വ്യാഴഴ്ച വൈകിട്ട് .

ശ്രീകുമാർബാബു ഉണ്ണിത്താൻ.

ന്യു യോർക്ക്: ലോങ്ങ് ഐലൻഡിൽ വളരെക്കാലമായി   താമസിക്കുന്നതും , ന്യൂ യോർക്ക് മലയാളീ സമൂഹത്തിൽ നിറസാന്നിധ്യവുമായ  സഹൃദയൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും ഏക പുത്രൻ  സമീർ സഹൃദയൻ (35)  അന്തരിച്ചു.

പൊതുദർശനം : ഏപ്രിൽ 9 വ്യാഴഴ്ച വൈകിട്ട് 3 മുതൽ 8.00 വരെ പാർക്ക് ഫ്യൂണറൽ ഹോമിൽ  (2175 Jericho Tpke ,New Hyde  Park , NY 11044 ). ഏപ്രിൽ 10 വെള്ളി ,രാവിലെ  11:30 മുതൽ 8.00 വരെയും . അതിന് ശേഷം 12 മണിക്ക് ക്രിമിനേഷൻ .ലോങ്ങ്  ഐലൻഡു സെമിറ്ററിയിൽ  (91 Eads St. West Babylon , NY 11704).

മാവേലിക്കരയിലെ പ്രസിദ്ധ കുടുംബം ആയ കലക്കാട് ഗംഗാധര പണിക്കരുടെ കൊച്ചുമകൻ ആണ് സമീർ .  ന്യൂ യോർക്കിലെ ശ്രീനാരായണാ അസോസിയേഷന്റെ പ്രസിഡണ്ട് ആയും ട്രസ്റ്റീ ചെയർ ആയും നിരവധി തവണ കമ്മിറ്റി മെമ്പറയായും , KHNA യുടെ കമ്മിറ്റി മെമ്പറും ഇപ്പൊഴത്തെ ഓഡിറ്റർ ആയും പ്രവർത്തിക്കുന്ന  സഹൃദയൻ പണിക്കർ മഹിമയിലും NBAയിലും, മലയാളീ സമൂഹത്തിലും   നിറസാനിദ്യമാണ്.

ന്യൂ യോർക്കിലെ ശ്രീ ശ്രീനാരായണാ അസോസിയേഷൻ , മഹിമ , NBA, ഫൊക്കാന തുടങ്ങി നിരവധി സഘടനകൾ സമീറിന്റെ   നിര്യണത്തിൽ അനുശോചനം രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments