ജോൺസൻ ചെറിയാൻ.
കുമളി : ചിന്നക്കനാലിൽനിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് തമിഴ്നാടിനു തലവേദനയാകുന്നു. ആന ജനവാസ മേഖലയിലിറങ്ങിയ സാഹചര്യത്തിൽ മേഘമല,തേനി പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മേഘമലയിൽ വിനോദസഞ്ചാരികൾ എത്തുന്നത് വനംവകുപ്പ് നിരോധിച്ചു. അരിക്കൊമ്പന്റെ സഞ്ചാരം കണക്കിലെടുത്ത് തേനി ജില്ലാ ഫോറസ്റ്റ് ഓഫിസറും ജില്ലാ പൊലീസ് സൂപ്രണ്ടും നേരിട്മേഘമലയിൽ പരിശോധന നടത്തി.