ജോൺസൻ ചെറിയാൻ.
സിഡ്നി: കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മിസ് യൂണിവേഴ്സ് 2022 ഫൈനലിസ്റ്റും ഓസ്ട്രേലിയൻ ഫാഷൻ മോഡലുമായ സിയന്ന വെയർ (23) മരിച്ചു. ഒരുമാസം മുന്‍പ് ഓസ്‌ട്രേലിയയിൽ വിന്റ്സർ പോളൊ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു അപകടം.