ജോൺസൻ ചെറിയാൻ.
തിരുവനന്തപുരം: റോഡ് ക്യാമറ പദ്ധതി അഴിമതി ആരോപണക്കുരുക്കിലായെങ്കിലും നിയമലംഘകരെ കണ്ടെത്തി പിഴഇൗടാക്കുന്നത് നേരത്തേ നിശ്ചയിച്ചതു പോലെ ഇൗ മാസം 20നു തന്നെ ആരംഭിക്കും. ബോധവൽക്കരണത്തിനായി 19 വരെ ഇൗടാക്കില്ല. പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.തുടക്കത്തിൽ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തി സെർവറിൽ എത്തിച്ചു.എന്നാൽ, ഇതു ക്രമേണ കുറയുകയാണ്.