Friday, June 27, 2025
HomeNewsകെനിയയിലെ വനത്തിൽ നിന്ന് 58 മൃതദേഹങ്ങൾ കണ്ടെടുത്തു.

കെനിയയിലെ വനത്തിൽ നിന്ന് 58 മൃതദേഹങ്ങൾ കണ്ടെടുത്തു.

ജോൺസൺ ചെറിയാൻ.

നയ്റോബി : സ്വർഗത്തിലെത്താൻ ഉപവസിച്ചു മരിച്ചവരുടെ 58 മൃതദേഹങ്ങൾ കെനിയയിലെ വനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തു. തീരദേശ പട്ടണമായ മലിൻഡിക്കു സമീപം ദ് ഗുഡ് ന്യൂസ് ഇന്റർനാഷനൽ ചർച്ച് നേതാവ് പാസ്റ്റർ പോൾ മക്കെൻസിയുടെ ഉടമസ്ഥതയിലുള്ള 800 ഏക്കർ വനത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതിൽ 50 മൃതദേഹങ്ങൾ കൂട്ടക്കുഴിമാടങ്ങളിൽ നിന്നായിരുന്നു. മക്കെൻസിയെ അറസ്റ്റ് ചെയ്തു. കൂടുതൽ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു.യേശുവിനെ കാണാൻ’ മരണം വരെ ഉപവസിക്കാനുള്ള പാസ്റ്ററുടെ ആഹ്വാനം അനുസരിച്ച അനുയായികളുടേതാണ് മൃതദേഹങ്ങളെന്ന് പൊലീസ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments