Saturday, June 28, 2025
HomeKeralaപെട്ടെന്നൊരു റോഡ് ഷോ.

പെട്ടെന്നൊരു റോഡ് ഷോ.

ജോൺസൺ ചെറിയാൻ.

തിരുവനന്തപുരം :  ശംഖുമുഖം തീരത്തു തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനു പ്രധാനമന്ത്രിയുടെ ‘സർപ്രൈസ് റോഡ് ഷോ’ ആവേശമായി. വാരിവിതറിയ പൂക്കൾക്കിടയിലൂടെ നീങ്ങിയ പ്രധാനമന്ത്രിയെ നോക്കി ജനക്കൂട്ടം ‘മോദിജീ…മോദിജീ’
എന്നാർത്തു വിളിച്ചപ്പോൾ ഇരുകൈകളും മാറിമാറി വീശി അദ്ദേഹം തിരികെ അഭിവാദ്യം ചെയ്തു. രാവിലെ 10.20ന്വിമാനത്താവളത്തിൽ നിന്നു പുറത്തുവന്ന പ്രധാനമന്ത്രി ശംഖുമുഖത്ത് തിങ്ങിക്കൂടിയവരെ കണ്ട് കാർ  നിർത്തിച്ച് ഡോർ തുറന്ന് കൈവീശി അഭിവാദ്യം െചയ്തു. തൂവെള്ള മുണ്ടും ഷർട്ടും കസവു കരയുള്ള ഷാളുമായിരുന്നു വേഷം. തുടർന്നു കാറിന്റെ ഡോറിൽ ചേർന്നുനിന്ന് അഭിവാദ്യം ചെയ്ത് സാവധാനം നീങ്ങി.

RELATED ARTICLES

Most Popular

Recent Comments