Sunday, June 22, 2025
HomeKeralaആദിത്യശ്രീ മരിക്കുന്നതിന് മുൻപു അമ്മയെ വിളിച്ചിരുന്നു.

ആദിത്യശ്രീ മരിക്കുന്നതിന് മുൻപു അമ്മയെ വിളിച്ചിരുന്നു.

ജോൺസൺ ചെറിയാൻ.

തൃശൂർ : തിരുവിലാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ, പ്രതികരണവുമായി കുട്ടിയുടെ പിതാവ്. രണ്ടുവർഷം മുൻപ് ഫോണിന്റെ ബാറ്ററിക്ക് തകരാറുണ്ടായപ്പോൾ മാറ്റിയിരുന്നുവെന്നും പാലക്കാട് കമ്പനി സർവീസ് സെന്ററിലാണ് നൽകിയതെന്നും മരിച്ച ആദിത്യശ്രീയുടെ പിതാവ് പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാർ പറഞ്ഞു. ആദിത്യശ്രീ സ്ഥിരമായി മൊബൈൽ ഉപയോഗിക്കാറില്ല. പൊട്ടിത്തെറിക്ക് മുൻപ് ആദിത്യശ്രീ ഇതേ ഫോണിൽ നിന്ന് അമ്മയെ വിളിച്ചിരുന്നെന്നും അശോകൻ പറഞ്ഞു.മൊബൈൽ ഫോണിലെ ബാറ്ററി സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. ബാറ്ററി അതിയായ മർദ്ദത്തോടെപൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. മൊബൈലിലേത് ഒറിജിനല്‍ ബാറ്ററിയാണോ എന്ന് പരിശോധിക്കും. തലയ്ക്കേറ്റ പരുക്കും തലച്ചോറിലെ രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

RELATED ARTICLES

Most Popular

Recent Comments