Thursday, April 23, 2026
HomeNewsതാലിബാൻ നടത്തിയ വെടിവയ്പിൽ ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ 4 പൊലീസുകാർ കൊല്ലപ്പെട്ടു.

താലിബാൻ നടത്തിയ വെടിവയ്പിൽ ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ 4 പൊലീസുകാർ കൊല്ലപ്പെട്ടു.

ജോൺസൺ ചെറിയാൻ.

പെഷാവർ: സേനാവാഹനത്തിനു നേരെ താലിബാൻ നടത്തിയ വെടിവയ്പിൽ ഡപ്യൂട്ടി സൂപ്രണ്ട് ഉൾപ്പെടെ 4 പൊലീസുകാർ കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. ഖൈബർ– പഖ്തൂൺക്വ പ്രവിശ്യയിലെ ലക്കി  മാർവാത് ജില്ലയിലാണ് സംഭവം. സദ്ദർ സ്റ്റേഷനിലേക്കു പൊലീസുകാരെ എത്തിക്കുന്നതിനിടെ ഇന്നലെ പുലർച്ചെയായിരുന്നു ആക്രമണം. അത്യാധുനിക ആയുധങ്ങളാണ് ഭീകരർ ഉപയോഗിച്ചതെന്നും തിരിച്ചു വെടിവച്ചതോടെ അവർ കടന്നുകളഞ്ഞെന്നും പൊലീസ് പറയുന്നു. വിശദമായ അന്വേഷണത്തിന് ഖൈബർ– പഖ്തൂൺക്വ പൊലീസ് മേധാവി ഉത്തരവിട്ടു.

RELATED ARTICLES

Most Popular

Recent Comments