Saturday, April 26, 2025
HomeKeralaആളില്ലാത്ത വീട്ടിൽനിന്നും നിരോധിച്ചതെന്നു തോന്നിപ്പിക്കുന്ന നോട്ടുകൾ പൊലീസ് പിടികൂടി.

ആളില്ലാത്ത വീട്ടിൽനിന്നും നിരോധിച്ചതെന്നു തോന്നിപ്പിക്കുന്ന നോട്ടുകൾ പൊലീസ് പിടികൂടി.

ജോൺസൺ ചെറിയാൻ.

ബദിയടുക്ക  : രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു ബദിയടുക്ക പൊലീസ് നടത്തിയ പരിശോധനയിൽ മുണ്ട്യത്തടുക്കയിലെ വീട്ടിൽ നിന് അഞ്ച് ചാക്കുകളിലായി സൂക്ഷിച്ച 1000 രൂപയുടെ നോട്ടുകെട്ടുകൾ പിടികൂടിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത്
അന്വേഷണം തുടങ്ങി.മുണ്ട്യത്തടുക്കയിലെ ഷാഫി വാടകയ്ക്കു നൽകിയ വീട്ടിൽ നിന്നാണ് നോട്ടുകൾ പിടിച്ചെടുത്തത്. ബദിയടുക്ക എസ്ഐ കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ച്
ചാക്കുകളിലായി കോടിക്കണക്കിന് രൂപയുണ്ടെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. നോട്ടുകെട്ടുകൾ ഒളിപ്പിച്ചതിനു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന് പൊലീസ് സംശയിക്കുന്നു. നോട്ടുകൾ കോടതിയിൽ ഹാജരാക്കുമെന്ന്
പൊലീസ് അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments