Thursday, November 28, 2024
HomeKeralaപതിക്കാത്ത ആഭരണങ്ങൾ വിൽക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമ്പോഴും ആശയക്കുഴപ്പം മാറാതെ സ്വർണ വ്യാപാരി.

പതിക്കാത്ത ആഭരണങ്ങൾ വിൽക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമ്പോഴും ആശയക്കുഴപ്പം മാറാതെ സ്വർണ വ്യാപാരി.

ജോൺസൺ ചെറിയാൻ.

കണ്ണൂർ: എച്ച്‌യുഐഡി (യുണീക് ഐഡന്റിഫിക്കേഷൻ നമ്പർ) പതിക്കാത്ത ആഭരണങ്ങൾ വിൽക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമ്പോഴും ആശയക്കുഴപ്പം മാറാതെ സ്വർണ വ്യാപാരികൾ. പഴയ ഗുണമേന്മാ മുദ്രയുള്ള ലക്ഷക്കണക്കിന് ആഭരണങ്ങൾ ഇപ്പോഴും സംസ്ഥാനത്തെ വ്യാപാരികളുടെ പക്കൽ സ്റ്റോക്കുണ്ട്. ഇവ നാളെ മുതൽ വിൽക്കാനാവില്ല. ഇവയിലുള്ള മുദ്ര മായ്ച്ചുകളഞ്ഞ് എച്ച്‌യുഐഡി പതിപ്പിക്കുമ്പോൾ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു. പഴയ ഹാൾമാർക്കിനൊപ്പം എച്ച്‌യുഐഡി കൂടി പതിപ്പിച്ച് വിൽക്കാനാകുമോയെന്ന്കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറിയോട് വ്യാപാരികൾ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതേസമയം സ്റ്റോക്കിന്റെ കണക്കു വെളിപ്പെടുത്തിയ കടകൾക്കു മാത്രം ബിഐഎസ് കൂടുതൽ സമയം അനുവദിച്ചേക്കുമെന്നും സൂചനയുണ്ട്. സാവകാശം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വ്യാപാരികൾ നാളെ  കരിദിനം ആചരിക്കും.

RELATED ARTICLES

Most Popular

Recent Comments