Friday, November 22, 2024
HomeAseef Wayanaduഅമ്മ (കവിത) അസീഫ് വയനാട്

അമ്മ (കവിത) അസീഫ് വയനാട്

അമ്മയാണഖില സത്യമെന്നറിയണം
അമ്മതന്‍ പാദാഥി പൂജ നീ ചെയ്യണം
മാതൃ സ്നേഹത്തിന്‍റെ പാലാഴി ആകുവാന്‍
കഴിയില്ല മറ്റൊന്നിനും ഇഭൂവില്‍ .
അമ്മതന്‍ കണ്‍കളില്‍ നീര്‍ പൊടീഞ്ഞീടുവാന്‍
ചെയ്യല്ലെ യാതൊന്നു മെന്നുനീ ഓര്‍ക്കണം
ഈ പ്രപഞ്ചത്തിന്‍റെ സ്നേഹമാണവരെന്നു
ഓരോ ദിനത്തിലും ഓര്‍ക്കുക കൂട്ടരേ
നോന്തുപെറ്റമ്മയെ നുള്ളിനോവിക്കുവാന്‍
കാട്ടല്ലേ ക്രൂരത നിന്‍ ജീവിതത്തിലും
വിശ്വ യുഗത്തിന്‍റെ സ്നേഹമായമ്മതന്‍
ചുണ്ടിലെ പുഞ്ചിരി മായാതിരിക്കട്ടെ .
പ്രിയതമ വാക്കുകള്‍ കേട്ടു നീയോരിക്കലും
നിന്‍ അമ്മയെ വെറുക്കാന്‍ തുനിഞ്ഞിടല്ലെ
അമ്മ തന്‍ കാലടിക്കീഴിലാ സ്വര്‍ഗ്ഗമെന്നറിയണം
ലോകത്തില്‍ അജ്ഞരാം മക്കളെ .
അമ്മതന്‍ കണ്‍കളില്‍ നിന്നൊരു തുള്ളികണ്ണുനീര്‍
ഭൂമി ദേവിതന്‍ മാറിടത്തില്‍ വീണാല്‍
സര്‍വ്വം നശിച്ചിടും ഭൂലോകമെന്നുമേ
അറിയണം സോദരാ ഓരോ ദിനത്തിലും.
നൊന്തു പെറ്റമ്മതന്‍ നെഞ്ചു പിളര്‍ക്കുവാന്‍
കാട്ടുമീ ക്രൂരത മാറ്റണം സോദരാ
നിന്‍റെ സുഖത്തിനായ് ഊണുമുറക്കങ്ങള്‍
ഇല്ലാതെ നോക്കിയോരമ്മയെ വെറുക്കല്ലോരിക്കലും.
///ആസിഫ് വയനാട്///യു.എസ് മലയാളി///
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments