കരിഞ്ഞെട്ട കായും പേ വിഷബാധയും (അനുഭവ കഥ).

കരിഞ്ഞെട്ട കായും പേ വിഷബാധയും (അനുഭവ കഥ).

0
302
മിലാല്‍ കൊല്ലം.
വർഷങ്ങൾക്ക്‌ മുൻപ്‌ മയ്യനാട്‌ പണയവയലിൽ നെൽകൃഷി കഴിഞ്ഞാലുടൻ മുതിര കൃഷി തുടങ്ങുമായിരുന്നു. മുതിര പിടിച്ചു കഴിഞ്ഞാൽ ഇത്‌ തിന്നുവാനായി ഊളൻ ഇറങ്ങുമായിരുന്നു.
ഊളൻ ഇത്‌ തിന്നിട്ട്‌ കക്കി (ശർദ്ദിച്ച്‌) വയ്ക്കുമായിരുന്നു. ഈ കക്കി വയ്ക്കുന്നത്‌ പട്ടി വന്ന് തിന്നുമായിരുന്നു. ഇത്‌ തിന്നുന്ന പട്ടിയ്ക്ക്‌ പേ ഇളകുമായിരുന്നു. എന്റെ കൊച്ചിലെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. മുതിര പിടിയ്ക്കുന്ന സമയം ആയി. ഇനി പട്ടികൾക്ക്‌ പേ ഇളകും എന്ന്.
അങ്ങനെ ഊളൻ തിന്നിട്ട്‌ കക്കി വച്ച മുതിര തിന്ന് പട്ടിയ്ക്ക്‌ പേ ഇളകാതിരിക്കാൻ ഈ മരത്തിൽ പിടിയ്ക്കുന്ന കാ പൊടിച്ച്‌ ഭക്ഷണത്തിൽ ചേർത്ത്‌ കൊടുക്കുമായിരുന്നു.
എന്റെ വീടിന്റെ പടിഞ്ഞിറ്റതിലെ വിഷ വൈദ്യർ അഛാഛൻ വച്ച്‌ പിടിപ്പിച്ച മരങ്ങളിൽ ഒന്നാണു ഇത്‌.
ഈ മരത്തേ കുറിച്ച്‌ അധികം ആർക്കും അറിയില്ല. വർഷങ്ങൾക്ക്‌ മുൻപ്‌ മഞ്ഞപ്പിത്തത്തിനും പേ വിഷബാധയ്ക്കും മറ്റും മരുന്ന് കൊടുക്കാറുണ്ടായിരുന്ന പള്ളിമൺ വട്ടവിളയിൽ ഗോവിന്ദൻ വൈദ്യർ ജീവിച്ചിരുന്നപ്പോൾ ഈ മരത്തിന്റെ കാ വന്ന് കൊണ്ടു പോകുമായിരുന്നു.
ഒരു പക്ഷേ പട്ടിയ്ക്ക്‌ പേ ഇളകാതിരിക്കാൻ കൊടുക്കുന്ന ഈ കാ മനുഷ്യനു പേ വിഷബാധ വരുമ്പോളും പ്രയോചനം ചെയ്യുമായിരിക്കും.
ഞങ്ങൾ ഈ മരത്തിനു പറയുന്ന പേർ കരിഞ്ഞെട്ട മരം എന്നും. ഇതിന്റെ കായ്ക്ക്‌ കരിഞ്ഞട്ട കാ എന്നുമാണു. ഇത്‌ ഇപ്പോൾ പൂത്ത്‌ നിൽക്കുകയാണു. ഒരൊറ്റ ഞെട്ടിൽ പത്ത്‌ പതിനാറു കാ കാണും. ബദം കാ പോലെ ഇരിക്കും ഇതിന്റെ കാ. ഇതിൽ കൊടുത്തിരിക്കുന്ന ചിത്രം നോക്കിയാൽ കാണാം പൂത്ത്‌ നിൽക്കുന്നത്‌. ചിത്രം കുറച്ച്‌ വലുതാക്കി നോക്കിയാൽ അതിൽ കാ പിടിച്ച്‌ നിൽക്കുന്നതും കാണാം.

Share This:

Comments

comments