Friday, April 19, 2024
HomePoemsശീതീകരിച്ച പ്രണയം. (കവിത)

ശീതീകരിച്ച പ്രണയം. (കവിത)

ശീതീകരിച്ച പ്രണയം. (കവിത)

സജി വർഗീസ്.
ശീതീകരിച്ച പ്രണയത്തിന്റെ മരവിപ്പ്,
പെരുവിരൽമുതൽ സഹസ്രാരചക്രം വരെ പെരുത്തു കയറുമ്പോഴുള്ള ഊർജ്ജ പ്രവാഹം;
കുണ്ഡലിനീസർപ്പത്തെയുണർത്തി നാഗമിഴയുന്നവേഗത്തിലുള്ള പ്രണയ പ്രവാഹം!
നീലഞരമ്പുകളൊരരുവിയായ്ക്കൂ
ടിച്ചേർന്ന്,
തണുത്ത് വിറങ്ങലിച്ചു മുകളിലോട്ടൊഴുകുന്ന പ്രണയോർജ്ജനദി;
സ്വാദിഷ്ഠാനചക്രമുണരുമ്പോൾ ,
പ്രണയിനിയുടെ നാഭിച്ചുഴിയിലെ കരസ്പർശത്താൽ പൂത്തുലഞ്ഞ്,
പഞ്ചഭൂതങ്ങളിലലിഞ്ഞങ്ങനെ കണ്ണുകളിലെതിരയിളക്കം നോക്കിയിരിക്കുമ്പോഴുള്ള തണുപ്പ്;
തണുപ്പിൽനിന്നുതണുപ്പിലേക്കാവേശിക്കുമ്പോഴുള്ള ഊഷ്മാവ് സുക്ഷുമ്നാനാഡിയിലൂടെയൊഴുകുന്ന പ്രണയലാവാപ്രവാഹം,
കുണ്ഡലിനീസ്വാദിഷ്ഠാനമണിപൂരക ചക്രത്തിലൂടെ കയറി അനഹാത വിശുദ്ധിയാഞ്ജാസഹസ്രാരത്തിലെത്തുമ്പോളൊരായിരം നാഡികൾ ത്രസിച്ച് ബാഷ്പകണങ്ങളൊന്നായ്,
വിറങ്ങലിച്ച് ഇരുമെയ്യായ് ചേർന്നൊരു ശീതീകരിച്ച പ്രതിമയായ്;
ഊർജ്ജ പ്രവാഹമൊന്നായവളുടെ നാഭിച്ചുഴിയിലെ സ്പന്ദനത്തിനു കാതോർത്തു നിൽക്കുന്ന ശീതീകരിച്ച പ്രണയം.

 

RELATED ARTICLES

Most Popular

Recent Comments