Thursday, March 28, 2024
HomePoemsപഴമ. (കവിത)

പഴമ. (കവിത)

പഴമ. (കവിത)

ആൻസി ആൻ. (Street Light fb group)

പൊടിമണ്ണു നിറഞ്ഞ പാതയിലൂടെ ഒരു ദാവണികാരിയായി ഇടം കണ്ണിലൂടെ നിന്നെയും നോക്കി നാട്ടുവഴിയൊരത്തേയ്ക്ക് ഒറ്റയ്ക്ക് നടക്കണം

ഇട വഴിയോരത്തിൽ നാണത്തോടെ നിൽക്കുന്ന വേലിച്ചെടികളെ ഇറുത്തു വെറുതെ കൂടെ കൂട്ടണം.
തുള്ളിയ്ക് ഒരു കുടം കണക്കെ ചന്നം ചന്നം പെയ്യുന്ന മഴയിൽ ഒരു തൂവൽ പോലെ അലിഞ്ഞു ചേരണം
മുറ്റത്തു ഒരു കളിതട്ടം വരയ്ക്കണം,കല്ലുകൾ കുട്ടി അമ്മാനം ആടണം, അച്ചിഞ്ഞ കൊണ്ടു തുന്നൽ ചക്രo പണിയണം
ഓല കൊണ്ടു ഒരു കണ്ണാടി വെയ്ക്കണം , നാരങ്ങാ മുട്ടായി ഒന്നു നുണയണം ,
തൊടിയിലെ മാഞ്ചോട്ടിലേയ്ക്ക് ഒന്നുടെ ഓടണം പഴുത്ത മാമ്പഴം പെറുക്കാൻ, മഞ്ചാടിയും കുന്നികുരുവും പെറുക്കി
പെട്ടി നിറയ്ക്കണം,
മാമ്പഴവും,ആഞ്ഞിലിയും, ആത്തയും, അണ്ണാറകണ്ണനും, കിളികൾക്കും,
മാവിൽ ഒരു ഊഞ്ഞാൽ കെട്ടണം ഓർമകൾ അയവിറക്കാൻ
ഉച്ചയ്ക്ക് ഇലയിൽ നാടൻ കറി കുട്ടി ഒരു സദ്യ കഴിച്ചു, സന്ധ്യയ്ക്ക് കഞ്ഞിയും പപ്പടവും രുചിയാർന്ന കുട്ടുകറിയും മനസ്സു നിറയുവോളം കുടിക്കണം,
പഴമയുടെ സ്നേഹഗന്ധം നിറയ്ക്കുന്ന
ആ മുറിയിൽ ഒരിക്കൽ കൂടി ഉറങ്ങണം,കഥ കേട്ട്‌ തീരാത്ത ചുവരിലെ കണ്ണാടിയിൽ നോക്കി ഒന്നുടെ ഒരുങ്ങണം
പഴമയുടെ ഗന്ധം മനസിൽ നിറച്ച് തിരക്കിലേക്ക് പിന്നെയും ഓടുവാൻ
RELATED ARTICLES

Most Popular

Recent Comments