ഒരു അറിവ്. (അനുഭവ കഥ)

ഒരു അറിവ്. (അനുഭവ കഥ)

0
749
മിലാല്‍ കൊല്ലം.
കഴിഞ്ഞ ദിവസം ഒരു വീഡിയോ കാണാൻ ഇടയായി.
ഒരു നാരായണൻ മാഷിന്റെ യൂറിൻ തെറാപ്പി. ഇതിൽ അദ്ദേഹം പല അസുഖങ്ങൾക്കും യൂറിൻ തെറാപ്പി നല്ലതാണു എന്ന് പറയുന്നതിന്റെ കൂടെ മാരക വിഷമുള്ള പാമ്പ്‌ കടിച്ചാൽ…ആ വിഷത്തിൽ നിന്ന് മുക്തി നേടാൻ മൂത്രം കുടിക്കുന്നത്‌ നല്ലതാണെന്നും മരണത്തിൽ നിന്ന് രക്ഷ നേടാൻ സാധിക്കും എന്നും പറയുന്നു. ഇതിനെ കുറിച്ചാണു എനിക്ക്‌ പറയാനുള്ളത്‌.
വർഷങ്ങൾക്ക്‌ മുൻപ്‌ എന്റെ വീടിന്റെ പടിഞ്ഞിറ്റതിൽ ഒരു വിഷ വൈദ്യർ ഉണ്ടായിരുന്നു. മാരക വിഷമുള്ള പാമ്പുകൾ കടിച്ച്‌ അനേക ആൾക്കാർ അവിടെ വന്ന് മരുന്ന് കഴിച്ച്‌ രക്ഷപ്പെട്ട്‌ പോയിട്ടുണ്ട്‌.
എനിക്ക്‌ ഓർമ്മയായതിനു ശേഷം വിഷം തൊട്ട്‌ വന്ന ഒരു രോഗിയും അവിടെ നിന്ന് മരിച്ച്‌ കൊണ്ട്‌ പോയിട്ടില്ല എന്ന് മാത്രമല്ല എനിക്ക്‌ ഓർമ്മയാകുന്നതിനു മുൻപും മരിച്ച്‌ കൊണ്ടു പോയതായി കേട്ട്‌ കേൾവി ഇല്ല.
ഈ വിഷ വൈദ്യർ അദ്ദേഹത്തിന്റെ മക്കളിൽ ആർക്കും ചികിൽസയേ കുറിച്ച്‌ പറഞ്ഞ്‌ കൊടുത്തിട്ടും ഇല്ല. അതിനാൽ അദ്ദേഹത്തിന്റെ മരണ ശേഷം ചികിൽസയുടെ തുടർച്ചയും ഉണ്ടായില്ല.
പാമ്പ്‌ കടിയേറ്റ്‌ വരുന്ന രോഗിയുടെ ആൾക്കാരോട്‌ പറയും എത്രയും പെട്ടന്ന് പത്ത്‌ അല്ലെങ്കിൽ പതിനഞ്ച്‌ മില്ലി തുളസി നീർ കൊണ്ടു വരാൻ. അത്‌ കൊണ്ടു വന്നാൽ ഉടൻ അതുമായി അദ്ദേഹത്തിന്റെ മുറിയിൽ കയറി കതക്‌ അടയ്ക്കും. എന്നിട്ട്‌ അൽപ്പ സമയത്തിനകം ഇറങ്ങി വരും. ഗ്ലാസിലെ മരുന്ന് വിഷം തൊട്ട്‌ വന്ന രോഗിയ്ക്ക്‌ കൊടുക്കും. ഒറ്റ പ്രാവശ്യം ആയിട്ട്‌ അത്‌ കുടിച്ച്‌ ഇറക്കിയേക്കാൻ പറയും.
ഞങ്ങൾ ചോദിക്കുമ്പോൾ പറയും. തുളസി നീരിൽ മൃതസഞ്ചീവിനി ഗുളിക പൊടിച്ച്‌ ചേർത്ത്‌ കൊണ്ടു വന്ന് രോഗിക്ക്‌ കൊടുക്കുന്നതാണെന്നു.
പക്ഷേ ഒന്ന് വ്യക്തം. ഈ ഗുളിക തീർന്ന് പോയതായി കേട്ടിട്ടില്ല. ഈ ഗുളിക ആരും കൊണ്ട്‌ വന്ന് കൊടുക്കുന്നതായും കണ്ടിട്ടില്ല. ഈ ഗുളിക അവിടെ ഉണ്ടാക്കുന്നതായും കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ മരണ ശേഷം ആ മുറിയിൽ നിന്ന് ഇങ്ങനെ ഒരു ഗുളിക മക്കൾക്കോ മറ്റ്‌ ആർക്കുമോ ലഭിച്ചിട്ടും ഇല്ല.
പക്ഷേ ഒന്ന് എനിക്ക്‌ അറിയാം. ഈ വൈദ്യർ അഛാഛനു സുഖമില്ലാതിരുന്ന അവസരങ്ങളിൽ ദിവാൻ പേഷ്ക്കാരുടെ ഇളയ മകൻ അപ്പി അണ്ണനെ (ഹരിഹരൻ) കൊണ്ട്‌ രോഗിക്ക്‌ മരുന്ന് കൊടുപ്പിച്ചിട്ടുണ്ട്‌.
അങ്ങനെ ഞങ്ങൾ അപ്പിയണ്ണനോട്‌ രഹസ്യമായി ചോദിക്കും. എന്താണു മുറിക്കകത്ത്‌ കൊണ്ടു പോയി തുളസി നീരിൽ ചേർക്കുന്നത്‌? എന്ന്.
അപ്പോൾ അപ്പിയണ്ണൻ തമാശ രൂപേണ പറയുമായിരുന്നു. ആ ഞെട്ടിയ്ക്കുന്ന സത്യം. മുറി അടച്ച്‌ അകത്ത്‌ കയറി അൽപ്പം മൂത്രം എടുത്ത്‌ തുളസി നീരിൽ ചേർത്ത്‌ കൊണ്ടു വന്നു രോഗിക്ക്‌ കൊടുക്കും എന്ന്. പക്ഷേ ഞങ്ങൾ അത്‌ വിശ്വാസിച്ചില്ല. പിന്നെയും അപ്പി അണ്ണനോട്‌ ചോദിച്ചിട്ടുണ്ട്‌ അപ്പോഴും അപ്പിയണ്ണന്റെ മറുപടി ഇതു തന്നെയായിരുന്നു.
ഇപ്പോൾ ഒന്നു കൂടി ചോദിക്കാൻ അപ്പി അണ്ണനും നമ്മളെ വിട്ടു പോയി. ഇനി ഇതിനെ കുറിച്ച്‌ മക്കളിൽ ആർക്കെങ്കിലും അറിയുമോ എന്ന് അറിയില്ല.
ഒരു പ്രത്യകത കൂടി ഉണ്ടായിരുന്നു. വൈദ്യർ അഛാഛനു ഒരു മകനും ബാക്കിയെല്ലാം പെൺ മക്കളും ആയിരുന്നു. മകനാണെങ്കിൽ ഒരു പക്ക്വത ഇല്ലായിരുന്നു. അതുകൊണ്ട്‌ മകനെ ഒന്നും പഠിപ്പിച്ചില്ല.
ഒരു പക്ഷേ അപ്പി അണ്ണൻ പറഞ്ഞത്‌ പോലെ മൂത്ര ചികിൽസ ആയിരുന്നതിനാലാവുമോ? പെൺ മക്കളെ ചികിൽസ പഠിപ്പിക്കാതിരുന്നത്‌ എന്ന് എന്റെ മനസ്‌ പറയുന്നു.

Share This:

Comments

comments