“എന്ന് സ്വന്തം”. (കവിത)

"എന്ന് സ്വന്തം". (കവിത)

0
690
അപ്സര മുരളി. (Street Light fb group)
എന്നെ ദ്രോഹിച്ച് പലതും നേടിയെന്ന്
നീ അഹങ്കരിച്ചപ്പോൾ
ഒരൊറ്റ കാറ്റ് കൊണ്ട് നിന്റെ
നേട്ടങ്ങളെല്ലാം ഞാൻ സ്വന്തമാക്കി …
നിനക്ക് വേണ്ടാത്തതാക്കെ എന്നിലേക്ക് വലിച്ചെറിഞ്ഞ് നീ ആശ്വസിച്ചപ്പോൾ
ഒരൊറ്റ തിരമാലകൊണ്ട് അവയൊക്കേയും
നിനക്ക് തന്നെ ഞാൻ തിരിച്ച് നൽകി …
അഹങ്കാരിയായ മനുഷ്യാ ഓർത്തോ …
ഇത് നിനക്കുള്ള മുന്നറിയിപ്പാണ്
സർവ്വംസഹയായവളെന്ന് നീ
ചാർത്തി തന്ന പട്ടമൊക്കെ
ഞാനിന്ന് വലിച്ചെറിഞ്ഞു കഴിഞ്ഞു…
ഇനി പകരം ചോദിക്കലാണ്
എണ്ണിയെണ്ണി ഞാൻ ചോദിച്ചിരിക്കും
ഒരോന്നായി തിരിച്ച് ചോദിക്കും ഞാൻ
എല്ലാത്തിനും ഉത്തരവും
പരിഹാരവും നീ തന്നെ കണ്ടെത്തിക്കൊൾക
ഇല്ലങ്കിൽ നിനക്കും ഇനി വരുന്ന
നിന്റെ തലമുറയ്ക്കും പലതും
കാണേണ്ടി വരും ….
പലതും അനുഭവിക്കേണ്ടി വരും ….
എന്ന് നിന്റെ സ്വന്തം അമ്മ .. ഭൂമിദേവി ..!

 

Share This:

Comments

comments