യാത്ര…. (കവിത)

യാത്ര.... (കവിത)

0
1192
അനുകൃഷ്ണ.(Street Light fb group)
ഇരുളിൻ തിരശീലനീക്കി
യെന്നുള്ളിൽ ആരോ കൊളുത്തിയ മൺചിരാ തൊക്കെയും വർണ്ണകിനാവുകളായിരുന്നു
ഉപ്പുനീരുണ്ണും മിഴികളിൽ ഒളിപ്പിച്ച പ്രണയവും പ്രാണനും വ്യർത്ഥങ്ങളും
ഇടമുറിയും ദിനങ്ങളിൽ ചെറിയ വാക്കുകൾ വലിയ മോഹങ്ങൾ തൻകോട്ടകൾ തീർത്തനാൾ
ഞാനറിഞ്ഞതേയില്ല പ്രണയം കൊരുത്തൊരെൻ ഹാരങ്ങളൊക്കെയും കാലപ്രാവഹത്തിൽ മാഞ്ഞു പോയതൊന്നും…
നഷ്ടമാം പ്രണയം ശിഷ്ടമാം
ജീവിതത്തിനൊരോർമ്മ മാത്രമായ്
തിരക്കിൽ എന്നേക്കുമായ് തിരസ്കരിച്ചൊരു സ്നേഹവും പ്രണയവും ഓർമ്മച്ചെപ്പിലൊളിപ്പിച്ചു
നിശ്ശബ്ദം മടങ്ങുകയായി ഞാനും…
ഇനിയശാന്തമാം മനസിനൊരാശ്രയം മൗനംമാത്രം ,ഇരുണ്ട കന്ദരങ്ങളിൽ
എട്ടുകാലികൾക്കൊപ്പം ഇരുളിൻ
മറപറ്റി വിനീതദാസായായ്
യാത്രക്കൊരുങ്ങുകയായ് .!!

Share This:

Comments

comments