Friday, March 29, 2024
HomeGulfനോട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല ; കറന്‍സി അച്ചടി പരിമിതമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

നോട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല ; കറന്‍സി അച്ചടി പരിമിതമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

നോട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ല ; കറന്‍സി അച്ചടി പരിമിതമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കറന്‍സി അച്ചടിക്കുന്നത് പരിമിതമാക്കുന്നു. അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ആര്‍ബിഐ നോട്ട് അച്ചടിക്കുന്നത് കുറയ്ക്കുന്നത്. നോട്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കറന്‍സി ചെസ്റ്റുകളിലും വാണിജ്യ ബാങ്കുകളിലും സ്ഥലമില്ലാത്തതിനാലാണിതെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
നടപ്പ് വര്‍ഷം 21 ബില്യണ്‍(2100 കോടി)നോട്ടുകള്‍ക്കാണ് ആര്‍ബിഐ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. മുന്‍ വര്‍ഷം 28 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി 25 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചു വരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നോട്ടുകള്‍ നശിപ്പിക്കുന്നതിനുമുമ്ബ് എണ്ണിത്തീക്കണം, അതിനാല്‍ കറന്‍സി ചെസ്റ്റുകളിലും ആര്‍ബിഐയുടെ സൂക്ഷിപ്പുകേന്ദ്രങ്ങളിലും അസാധുവാക്കിയ നോട്ടുകള്‍ കെട്ടിക്കിടക്കുകയാണെന്ന് പ്രമുഖ സ്വകാര്യ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
RELATED ARTICLES

Most Popular

Recent Comments