Saturday, June 29, 2024
HomeLiteratureഒരു കുപ്പിയുടെ കഥ. (അനുഭവ കഥ)

ഒരു കുപ്പിയുടെ കഥ. (അനുഭവ കഥ)

ഒരു കുപ്പിയുടെ കഥ. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഈ കുപ്പി. സെവനപ്പിന്റെയാ. ഇത്‌ എന്റെ കയ്യിൽ വരുന്നത്‌ ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റേഴ്‌ ജൂലൈ ആറാം തീയതിയാണു.
രണ്ടായിരത്തി പതിനാറു മാർച്ച്‌ മാസം ആറാം തീയതി അബുദാബി വിടുന്നത്‌ വരെ ഈ കുപ്പി എന്റെ സഹജാരി ആയിരുന്നു.
പതിനേഴുവർഷം ഷാർജ്ജയിൽ ഞാൻ ജോലിക്ക്‌ പോകുമ്പോൾ നിറയേ വെള്ളവുമായി എന്റെ കൂടേ കാണുമായിരുന്നു. തിരിച്ച്‌ ജോലി കഴിഞ്ഞ്‌ വരുമ്പോൾ വെറും കുപ്പിയായി തിരിച്ച്‌ മുറിയിൽ വരും. ഇതിൽ നിന്ന് വെള്ളം കുടിച്ച സഹപ്രവർത്തകരും നാട്ടുകാരും സുഹൃത്തുക്കളും ഒരുപാട്‌ ആണു.
രണ്ടായിരത്തി പതിമൂന്ന് ഡിസംബറിൽ ഞാൻ അബുദാബിയ്ക്ക്‌ പോകുമ്പോഴും ഈ കുപ്പി എന്റെ കൈ വശം ഉണ്ടായിരുന്നു. അബുദാബിയിൽ ചെന്നിട്ടും എന്റെ കൂടെ ഉണ്ടായിരുന്നു. അബുദാബി ഐക്കാട്‌ നിന്ന് അരമണിക്കൂർ ആണു ഫാക്റ്ററിയിൽ എത്താൻ. അപ്പോഴും ഈ കുപ്പി വെള്ളവുമായി എന്റെ കൂടേ കാണും.
രണ്ടായിരത്തി പതിനാറു മാർച്ച്‌ ആറാം തീയതി അതായത്‌ കലാഭവൻ മണി മരിച്ച ദിവസമാണു ഞാൻ അബുദാബി കമ്പനി വിടുന്നത്‌. അന്ന് ഈ കുപ്പി അവിടെ ഉപേക്ഷിച്ച്‌ പോരുന്നു.
എനിക്കറിയാം ഒരു പ്ലാസ്റ്റിക്‌ കുപ്പി ഏറിയാൽ ഒരാഴ്ച്ചയിൽ കൂടുതൽ ഉപയോഗിക്കരുത്‌ എന്ന്. പക്ഷേ ഈ കുപ്പി ഉപേക്ഷിക്കാൻ മനസ്‌ വന്നില്ല. ഞാൻ ഗൾഫിൽ വരുന്നത്‌ തൊണ്ണൂറ്റി ഏഴ്‌ ജൂലയ്‌ അഞ്ചിനാണു. ഈ കുപ്പി ജൂലയ്‌ ആറിനു എന്റെ കൈ വശം വരുന്നു. നീണ്ട പത്തൊൻപത്‌ വർഷം.
ഞാൻ അബുദാബി കമ്പനിയിൽ ജോലിക്ക്‌ ചെന്ന് ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മസ്ക്കറ്റിൽ ആയിരുന്ന ഒരാൾ തിരിച്ചു വന്നു. അയാൾ ഞാൻ ജോലി ചെയ്യുന്ന മിഷ്യനിൽ ആണു എപ്പോൾ വന്നാലും ജോലി ചെയ്യുന്നത്‌. വന്നാൽ രണ്ട്‌ മൂന്ന് ദിവസമേ കാണുള്ളു. പിന്നെ തിരിച്ചു പോകും.
അങ്ങനെ ഈ ആൾ വന്നു ഞാൻ ജോലി ചെയ്യുന്ന മിഷ്യനിൽ. അവിടെ ഞങ്ങൾ നാലുപേർ ഉണ്ടായിരുന്നു. ഞാനും ഒരു ഒഡീഷ്യാക്കാരനും അപ്പുറത്ത്‌ വശത്താണു. അപ്പോൾ ഒഡീഷ്യാക്കാരൻ എന്നോട്‌ പറഞ്ഞു. ആ വന്നു നിൽക്കുന്നില്ലെ അവനു ഭയങ്കര തലക്കനമാ. നമ്മളൊടൊന്നും മിണ്ടില്ല. ആ മിഷ്യനിൽ ഒരാളുമായേ സംസാരിക്കു. ഈ കമ്പനിയിൽ ആരുമായും അടുപ്പം ഒന്നുമില്ല ആരുമായിട്ടും സംസാരവും ഇല്ല. പിന്നെ അവനു കമ്പനി മുതലാളിയുമാട്ടാണു അടുപ്പം. അതുകൊണ്ട്‌ ആരും അവനുമായി അടുക്കാനും പോകില്ല. ഞാനും നോക്കി. പക്ഷേ നമ്മളെ ഒന്നും ശ്രദ്ധിക്കുന്നതെ ഇല്ല.
അടുത്ത ദിവസം രാവിലെ ഞാൻ ദിവസവും ഉള്ള നടത്തയും കഴിഞ്ഞ്‌ ഭക്ഷണവും വാങ്ങി വരുമ്പോൾ ഇദ്ദേഹം എനിക്ക്‌ എതിരെ പോകുന്നു. ആലുവ മണപ്പുറത്ത്‌ വച്ച്‌ കണ്ട പരിചയം പോലും ഇല്ല. കുറച്ച്‌ കഴിഞ്ഞ്‌ ജോലിക്ക്‌ പോകാൻ വേണ്ടി ബസിൽ കയറി ഇരിക്കുമ്പോൾ എന്റെ അടുത്ത്‌ ഒരു സീറ്റ്‌ ഒഴിവുണ്ട്‌. ആ സീറ്റിൽ ഇദ്ദേഹം വന്നിരുന്നു. കുറച്ച്‌ നേരം ആരും ഒന്നും മിണ്ടിയില്ല. കുറച്ച്‌ കഴിഞ്ഞപ്പോൾ ഇദ്ദേഹം എന്നോട്‌ ചോദിച്ചു ലാലെട്ടാ എന്താ ഉണ്ട്‌ വിശേഷം. അങ്ങനെ ഞങ്ങൾ കാര്യങ്ങളൊക്കേ സംസാരിച്ചിരുന്നു.
ഉച്ചയ്ക്ക്‌ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നു. അപ്പോൾ ഒഡീഷ്യാക്കാരൻ എന്നോട്‌ ചോദിച്ചു ആരോടും സംസാരിക്കാത്ത അയാൾ ലാൽ ഭായിയുമായി ഒരുപാട്‌ സംസാരിക്കുന്നു. എന്തുപറ്റി.
ഞാൻ പറഞ്ഞു നിങ്ങൾ ഈ കുപ്പി കണ്ടോ? ഈ കുപ്പിയിൽ കുറേ നാൾ വെള്ളം കുടിച്ച ആളാണു ആ അദ്ദേഹം. എന്റെ മുറിയിൽ വന്നു വെള്ളവും കുടിച്ച്‌ തറയിൽ കിടന്ന് ഉറങ്ങി രാവിലെ എഴുന്നേറ്റ്‌ പോയ ആളാണു അദ്ദേഹം പിന്നെ എന്നെ കണ്ടിട്ട്‌ സംസാരിച്ചില്ലെംകിൽ ഞാനും സംസാരിക്കില്ല അത്ര തന്നെ.
പിന്നെ എന്റെ കയ്യിൽ വരുന്ന ഒരു സാധനവും നശിപ്പിച്ച്‌ കളയാത്തതിന്റെ കാരണം വേറേ ആരുമല്ല എന്റെ അമ്മയാണു. അമ്മയേ ചെറുപ്പം മുതലെ കണ്ടു പഠിച്ചതാണു. എത്ര കഷ്ടപ്പാടാണെങ്കിലും ഒരു സാധനവും വിറ്റ്‌ പുട്ടടിച്ചിട്ടില്ല അല്ലെങ്കിൽ നശിപ്പിച്ച്‌ കളഞ്ഞിട്ടില്ല.
RELATED ARTICLES

Most Popular

Recent Comments