Sunday, December 1, 2024
HomeLiteratureപോയ ദിനങ്ങള്‍ തിരിക വരുമോ?(അനുഭവ കഥ)

പോയ ദിനങ്ങള്‍ തിരിക വരുമോ?(അനുഭവ കഥ)

പോയ ദിനങ്ങള്‍ തിരിക വരുമോ?(അനുഭവ കഥ)

മിലാല്‍ കൊല്ലം.
എന്റെ ചെറുപ്പത്തിലും സമപ്രായത്തിലുള്ളതും പ്രായത്തിൽ കുറച്ച്‌ കൂടുതലുള്ളതുമായ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പക്ഷേ അന്ന് ഇന്നത്തേ പോലെ അല്ലായിരുന്നു എന്നേ ഒള്ളു.
അയൽ വാസികളായ എല്ലാവരുടെയും എന്റെയും വീടുകളിൽ പശു അല്ലെങ്കിൽ ആട്‌ ഉണ്ടായിരുന്നു. പഠിത്തം കഴിഞ്ഞു വന്നാൽ പശു ഉള്ള വീട്ടിലെ പിള്ളാർ രണ്ട്‌ വല്ലം പോച്ച പിച്ചി വീട്ടിൽ എത്തിക്കണം. ആട്‌ ആണെങ്കിൽ അതിനുള്ള തോൽ കൊണ്ടു വരണം. അയൽ വീടുകളിൽ പോയി കാടി എടുത്തു കൊണ്ട്‌ വരണം. ഞായറാഴ്ച്ച ദിവസങ്ങളിൽ കാടി അധവ കഞ്ഞി വെള്ളം കുറവായിരിക്കും. കാരണം അന്ന് എല്ലാവരും തുണി കഴുകുന്ന ദിവസമാ. അതുകൊണ്ട്‌ വസ്ത്രങ്ങളിൽ കഞ്ഞി പശ കിട്ടാൻ വേണ്ടി കഞ്ഞി വെള്ളം ഉപയോഗിക്കും.
ഇതിനും പുറമേ വയലിൽ നെല്ല് കൊയ്ത്‌ കറ്റ കെട്ടി പോയാൽ. വയലിൽ പോയി നെല്ല് കൊയ്ത്‌ കൊണ്ട്‌ പോയതിനു ശേഷം നിൽക്കുന്ന കുറ്റി താഴേ വച്ച്‌ വെട്ടി കൊണ്ട്‌ വരണം. എരുത്തിലിൽ ഇടാൻ. കുറചൊക്കേ പശു തിന്നും ബാക്കി വളത്തിൽ പോകും. ഇതൊന്നും ഇല്ലാത്തവർക്ക്‌ വേറേ എന്തെങ്കിലും ജോലി ഉണ്ടാകും ഇത്‌ മൊത്തം ചെയ്ത്‌ തീർത്തിട്ടാണു കളിക്കാൻ ഇറങ്ങുന്നത്‌.
എന്റെ നേരേ കിഴക്കതിൽ അന്ന് നെയ്ത്ത്‌ ഉണ്ടായിരുന്നു. ആ വീട്ടിലെ ഷാജു എന്റെ സമ പ്രായക്കാരനായിരുന്നു. ആഴ്ച്ചയിൽ ഒരു ദിവസം അവർ നെയ്യുന്നതിനുള്ള പാവ്‌ ഉണക്കും. അത്‌ ഞങ്ങളുടെ റോഡിൽ ആണു. ഞങ്ങളുടെ വീടിനടുത്തുവരെയേ റോഡുള്ളു. തെങ്ങിന്റെ മടലു കൊണ്ട്‌ ഉണ്ടാക്കിയ ബഞ്ച്‌ പോലുള്ളത്‌ റോഡിൽ നിരത്തിയിട്ട്‌ ആണു അതിനു മുകളിലൂടെ റോഡിൽ കിഴക്ക്‌ പടിഞ്ഞാറു പാവ്‌ ഉണക്കുന്നത്‌. കിഴക്കേ അറ്റത്താണു പാവ്‌ ചുറ്റുന്നത്‌. പടിഞ്ഞാറേ അറ്റത്ത്‌ നൂലിന്റെ അറ്റത്ത്‌ ഞങ്ങൾ പിള്ളാരാരെങ്കിലും ഇരിക്കും. പാവ്‌ ഉണങ്ങും തോറും പാവ്‌ ചുറ്റും. ചുറ്റുന്നതിനു അനുസരിച്ച്‌ പാളയിൽ ഇരിക്കുന്ന ആൾ മുന്നോട്ട്‌ വന്നു കൊണ്ടിരിക്കും.
ഈ സമയം വല്ല വണ്ടികളും വന്നാൽ അത്‌ മയ്യനാട്‌ ആശുപത്രി മുക്കിൽ നിറുത്തിയിട്ടിട്ട്‌ നടന്നു കിഴക്കോട്ട്‌ പോരും. ഇതെല്ലാം കഴിയുമ്പോൾ അവർ പോയി വണ്ടി എടുത്ത്‌ കൊണ്ട്‌ പോകും അങ്ങനെ ആണു. അതും അന്ന് വണ്ടി വരുന്നത്‌ എന്ന് പറഞ്ഞാൽ പേഷ്ക്കാരുടെ വീട്ടിലാണു. പിന്നെ ആഴ്ച്ചയിൽ ഒരു ദിവസമെങ്ങാണം ഞങ്ങളുടെ കിഴക്കു വശം വയലിൽ. കൊല്ലം എസ്‌ എൻ കോളേജ്‌ പ്രിൻസിപ്പൾ ആയിരുന്ന ശിവപ്രസാദ്‌ സാറുവരും. പക്ഷേ അദ്ദേഹത്തിന്റെ വണ്ടിയും ഞങ്ങളുടെ വടക്കതിൽ കൊണ്ടു വന്നിട്ടിട്ട്‌ കിഴക്കോട്ട്‌ നടന്ന് പോകും. അന്നത്തേ കാലത്ത്‌ ജീവിധവൃത്തിയ്ക്ക്‌ വേണ്ടി ഇങ്ങനെ റോഡ്‌ അടച്ച്‌ ജോലി ചെയ്തെന്ന് പറഞ്ഞ്‌ ആരും പ്രശ്നം ഉണ്ടാക്കില്ലായിരുന്നു.
ഞാൻ ഓർക്കുന്നു ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വയറിനു വേതന വന്നതും വെളിക്കു പോയതും. ഈ നെയ്ത്തു വീട്ടിലെ ചേച്ചി അന്ന് ആറിലോ മറ്റും പഠിക്കുകയാണു. അയാൾ എന്നെയും പിടിച്ചു കൊണ്ട്‌ വീട്ടിൽ പോയതും. ആ ചേച്ചിയൊക്കേ കല്ല്യാണം കഴിഞ്ഞു പോയേങ്കിലും ഇപ്പോഴും കുടുംബ പരമായ സ്നേഹത്തിനു ഒരു കുറവും ഇല്ല.
ആ കാലഘട്ടത്തിൽ എന്റെ സമ പ്രായക്കാരനായ ഷാജു. അയാൾക്ക്‌ ചില പ്രശ്നം കാരണം നാക്ക്‌ അത്ര നല്ലവണ്ണം തിരിയില്ലായിരുന്നു. ഞങ്ങളുടെ തെക്കതിലെ മാമന്റെ മകൻ അപ്പു അണ്ണനെ കണ്ടാലുടൻ ഷാജു വിളിക്കും അപ്പു അണ്ണാ എന്ന്. എന്നാൽ നാക്കിന്റെ പ്രശ്നം കൊണ്ട്‌ അപ്പു അണ്ണാ എന്ന് വിളിക്കുമ്പോൾ അ എന്ന അക്ഷരം പുറത്ത്‌ വരില്ലാ. കേൾക്കുന്നവർക്ക്‌ തോന്നും പുണ്ണാാ എന്ന് വിളിക്കുന്നു എന്ന്. എവിടെ വച്ച്‌ കണ്ടാലും വിളിക്കും അപ്പുണ്ണാ പുറത്ത്‌ വരുന്നത്‌ പുണ്ണാാ എന്ന്.
മയ്യനാട്‌ അക്ഷയ കിടക്കുന്നതിനു നേരേ എതിർ വശം അന്ന് വിക്റ്റോറി ട്യൂട്ടോറിയൽ ആയിരുന്നു. അവിടെ കുറച്ച്‌ ആൺപിള്ളെരും പെൺപിള്ളേരുമ്മായി തമാശകൾ പറഞ്ഞ്‌ പൊട്ടിച്ചിരിച്ച്‌ കൊണ്ട്‌ നിൽക്കുമ്പോൾ ഷാജുവും ഞാനും കൂടി അതിലെ പോയി അപ്പോഴും ഷാജു ഒരു വിളി വിളിച്ചു അപ്പുണ്ണാ… കേട്ടതേ പുണ്ണാ എന്ന്.
അപ്പു അണ്ണൻ ഷാജുവിനെ വിളിച്ചിട്ട്‌ പറഞ്ഞു നീ എന്നെ കാണുമ്പോൾ പുണ്ണാ പുണ്ണാ എന്ന് വിളിക്കരുത്‌. പിന്നെയും വിളിക്കുന്നത്‌ കേട്ടിട്ട്‌ പിടിച്ച്‌ വിരട്ടി നോക്കി. എന്നിട്ടും രക്ഷയില്ലാഞ്ഞ്‌ ഷാജുവിനെ കാണുമ്പോൾ അപ്പു അണ്ണൻ ഓടുവാൻ തുടങ്ങി.
ഇതൊക്കേ നടന്ന് എത്രയോ വർഷം കഴിഞ്ഞിട്ടാണു ശ്രീ ഫാസിൽ കഥ എഴുതി കമൽ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പുപ്പൻ താടികൾ എന്ന സിനിമാ വന്നത്‌. ഈ സിനിമയിൽ കല്ല് കൊത്താനുണ്ടോ കല്ല് എന്നും. ഇടയ്ക്ക്‌ കാലൻ മത്തായിയുണ്ടോ കാലൻ എന്ന് വിളിക്കുന്നതും ഒടുവിൽ അദ്ദേഹം രേവതിയേ വിളിച്ചിട്ട്‌ ഒരു ദിവസം കൊത്തുന്ന കല്ലിനു മൊത്തം പൈസ കൊടുത്തിട്ട്‌ ഇനി വിളിക്കാതെ പോകു എന്ന് പറയുന്നതും. ഇദ്ദേഹം തിരിഞ്ഞു നടക്കുമ്പോൾ തന്നെ കാലൻ മത്തായി ഉണ്ടോ കാലൻ എന്ന് പറയുന്നത്‌ കേട്ടിട്ട്‌ കാലൻ മത്തായി സാർ ജീവനും കൊണ്ട്‌ ഓടുന്നതും.
RELATED ARTICLES

Most Popular

Recent Comments