Sunday, December 1, 2024
HomeNewsവീടിന്റെ മുറ്റത്തിട്ടിരുന്ന കറുത്ത ചെരുപ്പ് മോഷണം പോയി; യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്.

വീടിന്റെ മുറ്റത്തിട്ടിരുന്ന കറുത്ത ചെരുപ്പ് മോഷണം പോയി; യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്.

വീടിന്റെ മുറ്റത്തിട്ടിരുന്ന കറുത്ത ചെരുപ്പ് മോഷണം പോയി; യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ്.

ജോണ്‍സണ്‍ ചെറിയാന്‍.
പൂനെ: നഷ്ടപ്പെടാതിരിക്കാന്‍ ചെരുപ്പില്‍ പൂട്ടുകള്‍ ഇട്ടതും മറ്റുമായ ചിത്രങ്ങള്‍ നവമാധ്യമങ്ങളിലൂടെ കണ്ട ചിരിച്ചതാണ്. എന്നാല്‍, മോഷണം പോയ ചെരുപ്പ് തിരികെ വേണമെന്ന് കാണിച്ച്‌ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുകയാണ്.
സ്വന്തം ഫ്ളാറ്റിന് മുന്നിലിട്ടിരുന്ന ചെരുപ്പ് മോഷണം പോയെന്ന് കാണിച്ചാണ് 36കാരനായ വിശാല്‍ കലേക്കര്‍ പോലീസിനെ സമീപിച്ചിരിക്കുന്നത്. എത്രയും വേഗം ചെരുപ്പ് കണ്ടെത്തിതരണമെന്ന് പരാതിയില്‍ പറയുന്നുണ്ട്.
നിസ്സാര സംഭവം ആണെങ്കില്‍ ഐപിസി 379 ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് ഇന്‍പെക്ടര്‍ പ്രദീപ് ജാവേദ് പറഞ്ഞു. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പരാതി പ്രകാരം ഒക്ടോബര്‍ മൂന്നിന് രാവിലെ മൂന്നു മണിക്കും എട്ടു മണിക്കും ഇടയിലാണ് മോഷണമുണ്ടായിരിക്കുന്നത്. 425 രൂപ വിലയുള്ള പുതിയ കറുത്ത നിറത്തിലുള്ള ചെരുപ്പാണ് മോഷണം പോയതെന്നും പറയുന്നു.
RELATED ARTICLES

Most Popular

Recent Comments