Friday, April 19, 2024
HomeGulfകടകളില്‍ വില്‍പ്പന നിരോധിച്ചതോടെ പടക്കം വാങ്ങാന്‍ ഓണ്‍ലൈനില്‍ വന്‍ തിരക്ക്.

കടകളില്‍ വില്‍പ്പന നിരോധിച്ചതോടെ പടക്കം വാങ്ങാന്‍ ഓണ്‍ലൈനില്‍ വന്‍ തിരക്ക്.

കടകളില്‍ വില്‍പ്പന നിരോധിച്ചതോടെ പടക്കം വാങ്ങാന്‍ ഓണ്‍ലൈനില്‍ വന്‍ തിരക്ക്.

ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: കടകളില്‍ വില്‍പ്പന നിരോധിച്ചതോടെ പടക്കം വാങ്ങാന്‍ ഓണ്‍ലൈനില്‍ വന്‍ തിരക്ക്. ദീപാവലിയോട് അനുബന്ധിച്ചാണ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പടക്കങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചത്. സുപ്രീം കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം ആദ്യ ദിവസം പിന്നിടുന്ന വേളയില്‍ ഡല്‍ഹിയില്‍ ഓണ്‍ലൈനിലൂടെ വന്‍ തോതിലാണ് പടക്ക വില്‍പ്പന നടത്തുന്നത്. പലരും വലിയ ഓഫറുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിരവധി പടക്ക നിര്‍മാതാക്കളാണ് ഓണ്‍ലൈനിലൂടെ ബിസിനസ് ചെയ്യുന്നത്. ഒരു വെബ് സെറ്റ് പറയുന്നത് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പടക്കങ്ങള്‍ വില്‍ക്കുന്നതു സുപ്രീംകോടതി നിരോധിച്ചതു കാരണമാണ് ഓണ്‍ലൈന്‍ വില്‍പ്പനയെന്നാണ്. മറ്റൊരു വെബ് സെറ്റ് പറയുന്നത് ഡെലിവറി ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും മാത്രമെന്നാണ്.
പ്രശസ്ത എഴുത്തുകാരനായ ചേതന്‍ ഭഗത് പടക്കങ്ങള്‍ വില്‍ക്കുന്നതു നിരോധിച്ച സുപ്രീംകോടതി വിധിക്കെതിരെ രംഗത്തു വന്നിരുന്നു. പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ വിലക്കിനെ അനുകൂലിച്ച്‌ രംഗത്തു വന്നത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിനു കാരണമായിരുന്നു.
ഒക്ടോബര്‍ 31 വരെയാണ് കോടതി നിരോധനം.ദീപാവലി കാലത്ത് പടക്കങ്ങളുടെ ഉപയോഗം വ്യാപകമാണെന്നും അതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി മൂന്നു വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
RELATED ARTICLES

Most Popular

Recent Comments