ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ദീപാവലിയ്ക്ക് പടക്കങ്ങള്‍ വില്‍ക്കരുതെന്ന് സുപ്രീംകോടതി. നവംബര്‍ ഒന്നുവരെയാണ് നിരോധനം. സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായാണ് നടപടി. നവജാത ശിശുക്കളുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.