ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: എം ജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ. വി.സി ഹാരിസ് അന്തരിച്ചു. വാഹനാപകടത്തെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 11.45നാണ് അന്ത്യം സംഭവിച്ചത്.
സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും ചലച്ചിത്രസംവിധായകനും സര്‍വ്വകലാശാല അദ്ധ്യാപകനുമാണ് വി.സി,ഹാരിസ്. മലയാളത്തില്‍ ഉത്തരാധുനികതയെക്കുറിച്ചുനടന്ന സംവാദങ്ങളില്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു.
മയ്യഴിയില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം മയ്യഴിയിലെ ജവഹര്‍ലാല്‍ നെഹ്രു ഹൈസ്കൂളില്‍. കണ്ണൂര്‍ എസ്.എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ലക്ള്‍ചററായി ജോലിചെയ്തിരുന്നു. നിലവില്‍ കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ആണ്.