Friday, April 26, 2024
HomeLiteratureകേരളം മയക്കു മരുന്നുകാര്‍ക്ക് വേണ്ടി വഴി മാറുന്നുവോ? (അനുഭവ കഥ)

കേരളം മയക്കു മരുന്നുകാര്‍ക്ക് വേണ്ടി വഴി മാറുന്നുവോ? (അനുഭവ കഥ)

കേരളം മയക്കു മരുന്നുകാര്‍ക്ക് വേണ്ടി വഴി മാറുന്നുവോ? (അനുഭവ കഥ)

മിലാല്‍ കൊല്ലം.
പ്രീയപ്പെട്ട എന്റെ സുഹൃത്തുക്കളെ,
നമ്മുടെ നാട്ടിൽ മയക്കുമരുന്ന് ഉപയോഗവും അതുപോലെ തന്നെ വിൽപ്പനയും വളരെ കൂടുതൽ ആയി നടക്കുന്നു. അതും പതിനെഴ്‌ വയസിനും ഇരുപത്തിയൊന്ന് വയസിനും ഇടയിൽ ഉള്ളവരാണു ഏറ്റവും കൂടുതൽ മയക്ക്‌ മരുന്നിനു അടിമകളായിരിക്കുന്നത്‌ എന്നാണു പോലീസ്‌ പറയുന്നത്‌.
ഈ അടുത്ത ദിവസങ്ങളിൽ കോളേജും സ്കൂളും കേന്ദ്രമാക്കി നടത്തിയ അന്വാഷണത്തിൽ പലതരത്തിലുള്ള മയക്കുമരുന്നുകൾ ആണു കണ്ടെടുത്തിട്ടുള്ളത്‌. ഇതിന്റെ എല്ലാം കാരണക്കാർ മനുഷ്യൻ തന്നെ ആണു. മറ്റൊരു ജീവിയും മയക്കു മരുന്ന് കൊണ്ട്‌ വന്ന് കച്ചവടം ചെയ്യില്ല.
മെഡിക്കൽ സ്റ്റോറിലും മറ്റും കർശ്ശന നിയമം ഉണ്ട്‌ ഷെഡ്യൂൾ എക്സിൽ വരുന്ന മരുന്നുകൾ ഡോക്റ്റർ എഴുതിയ മൂന്ന് തുണ്ടില്ലാതെ കൊടുക്കരുത്‌ എന്ന്. ഈ മൂന്ന് തുണ്ട്‌ ഉണ്ടായാലും അതിൽ എത്ര എഴുതിയിരിക്കുന്നു അത്‌ മാത്രം കൊടുക്കുക. അടുത്ത പ്രാവശ്യം അതെ ഗുളിക വേണമെങ്കിൽ വീണ്ടും ഡോക്റ്ററുടെ മൂന്ന് തുണ്ട്‌ എഴുതി വാങ്ങണ്ടാതാണു. സാധാരണ മരുന്ന് വാങ്ങാൻ വരുന്ന ആളിന്റെ കയ്യിൽ ഡോക്റ്റർ എഴുതിയ രണ്ട്‌ തുണ്ടേ കാണുകയുള്ളു. രണ്ട്‌ തുണ്ട്‌ രോഗിക്ക്‌ കൊടുത്തിട്ട്‌ മൂന്നാമത്തേ തുണ്ട്‌ ഡോക്റ്റർ സൂക്ഷിക്കണം എന്നാണു. പക്ഷേ എത്ര ഡോക്റ്റർമ്മാർ ഇങ്ങനെ ഒരു തുണ്ട്‌ സൂക്ഷിക്കുന്നുണ്ട്‌.
ഇത്രയും നിയമങ്ങൾ ഉണ്ടെങ്കിലും ഷെഡ്യൂൾ എക്സ്‌ മരുന്നുകൾ എഥേയിഷ്ടം കുട്ടികളുടെ കയ്യിൽ എത്തുന്നു. എങ്ങനെയും കാശുണ്ടാക്കണം എന്ന് പറഞ്ഞ്‌ ഇരിക്കുന്ന ആൾക്കാരുണ്ട്‌ അവർ ഈ മരുന്നുകൾ എത്തണ്ട കൈകളിൽ എത്തിക്കുന്നു.
ഓരോ കുട്ടികളുടെയും രക്ഷിതാക്കളാണു ശ്രദ്ധിക്കണ്ടത്‌. കുട്ടികൾ വീട്ടിൽ വന്നാൽ എന്തെടുക്കുന്നു അവർ ഫോണിൽ ആരുമായിട്ടൊക്കേ സംസാരിക്കുന്നു. വീട്ടിൽ നിന്ന് കൊടുക്കുന്ന പൈസയിൽ കൂടുതൽ അവർ ചിലവഴിക്കുന്നുണ്ടോ. വീട്ടിൽ വച്ചിരിക്കുന്ന രക്ഷിതാക്കളുടെ പൈസയിൽ കുറവ്‌ വരുന്നുണ്ടോ? എന്തായാലും മയക്കുമരുന്നുകൾ ഒന്നും ആരും സൗജന്യമായി കൊടുക്കില്ല. പോലീസും പറയുന്നത്‌ ഇത്രയുമൊക്കേ തന്നെ.
എന്റെ പതിമൂന്നാമത്തേ വയസിൽ മെഡിക്കൽ സ്റ്റോർ ജോലി തുടങ്ങിയതാണു. എന്ന് വച്ചാൽ ഡോക്റ്റർ എഴുതി വിടുന്ന തുണ്ട്‌ വായിച്ച്‌ മരുന്ന് എടുത്ത്‌ കൊടുക്കുക. പൈസ മുതലാളിയോട്‌ പറയുക.
ആ കാലത്തോന്നും നൈട്രാസപ്പം ഡൈസപ്പം ഫിനോബാർബിട്ടേൺ ഫോർട്ട്വ്വിൻ പെത്തഡോക്സിൻ മുതലായവക്കൊന്നും തുണ്ട്‌ പോലും വേണ്ടായിരുന്നു. അത്‌ മാത്രമല്ല ഈ ഗുളികകൾ എപ്പോഴും ഞാൻ എടുത്ത്‌ കൊടുക്കുന്ന മരുന്നുകളിൽ പെടുന്നതായിട്ടും. ഇതിൽ ഒരു മരുന്നിന്റെയും രുചി ഞാൻ പരീക്ഷിച്ച്‌ നോക്കിയിട്ടില്ല.
അന്നും ബുദ്ധിയുള്ള ആൾക്കാർ ഉണ്ടായിരുന്നു. ഇന്നുള്ളവരെക്കാൾ ബുദ്ധി. ആ കാലത്ത്‌ ഡൈസപ്പം അഥവ കാംബോസ്‌ അല്ലെങ്കിൽ വാലിയം എന്നിവ അഞ്ച്‌ മില്ലിഗ്രാമിന്റെ ഒരു ഗുളിക ചോദിച്ച്‌ വന്നാൽ. അത്‌ ഉറക്ക ഗുളിഗയാണു തരാൻ പറ്റില്ല എന്ന് പറയും. ഇവർ പോയിട്ട്‌ വന്ന് പറയും. രണ്ട്‌ സൂപ്പർജ്ജിൻ ഗുളിക തരാൻ. നമ്മൾ ഒന്നും ചോദിക്കില്ല കൊടുക്കും. വേദന സംഹാരി ആണു. അന്ന് മെഡോഫാം എന്ന കമ്പനിക്ക്‌ സൂപ്പർജ്ജിൻ എന്നോരു ഗുളിക ഉണ്ടായിരുന്നു അതിൽ അഞ്ഞൂറു മില്ലിഗ്രാം അനാൾജിനും അഞ്ച്‌ മില്ലിഗ്രാം ഡൈസപ്പവും ആണു. അപ്പോൾ ഒരു വാലിയം അഞ്ച്‌ മില്ലിഗ്രാം കഴിച്ച ഫലം ആകും. അപ്പോൾ രണ്ട്‌ സൂപ്പർജ്ജിൻ കഴിച്ചാലോ? അതുപോലെ ആ കാലത്ത്‌ പ്രോക്സിവോൺ (ഡെസ്റ്റ്രോപ്രൊപോക്സിഫൻ) അതിലും ഡൈസപ്പം അടങ്ങിയിട്ടുണ്ടായിരുന്നു. അത്‌ ആൾക്കാർക്ക്‌ ഒരു സഹായം ആയിരുന്നു. പിന്നെട്‌ ഷെഡ്യൂൾ എക്സ്‌ എച്ച്‌ എന്നൊക്കേ പറഞ്ഞ്‌ വന്നപ്പോൾ മുകളിൽ പറഞ്ഞ മരുന്നുകളിൽ നിന്ന് ഡൈസപ്പം ഒഴിവാക്കി.
പരവൂരിൽ നിന്ന് ഒരു ചെറുപ്പക്കാരൻ ഹൈപ്നോട്ടെക്സ്‌ ഗുളിക വാങ്ങാൻ വരുമായിരുന്നു. അങ്ങനെ ഞങ്ങൾക്ക്‌ സംശയം തോന്നിയിട്ട്‌ അവനോട്‌ പറഞ്ഞു ഡോക്റ്ററുടെ തുണ്ട്‌ വേണം എന്ന്. ഉള്ളത്‌ പറയണമല്ലോ ഞാൻ ജോലി ചെയ്ത അപ്സര മെഡിക്കൽസ്‌ മുതലാളിക്കും മക്കൾക്കും ഇങ്ങനെയുള്ള മരുന്ന് കൊടുത്തിട്ട്‌ പൈസ വേടിക്കുന്നതിനോട്‌ എതിരായിരുന്നു. അങ്ങനെ ഉള്ള പൈസ അവർക്ക്‌ വേണ്ടാ.
അവൻ അങ്ങനെ അടുത്ത പ്രാവശ്യം വന്നപ്പോൾ തുണ്ട്‌ കൊണ്ടുവന്നു. ഡോക്റ്റർ ധർമ്മരാജൻ എഴുതിയ തുണ്ടുമായാണു വന്നത്‌. അങ്ങനെ മരുന്നു കൊടുത്തു അടുത്ത പ്രാവശ്യം അതെ തുണ്ടും കൊണ്ട്‌ വന്നപ്പോൾ പറഞ്ഞു. ഈ തുണ്ടിനു ഇനി തരുവാൻ പറ്റില്ല വേറേ തുണ്ട്‌ വേണം എന്ന്. അവൻ അടുത്ത പ്രാവശ്യം വന്നപ്പോൾ വേറേ തുണ്ട്‌ കൊണ്ട്‌ വന്നു. പിന്നെ നോക്കിയപ്പോൾ അല്ലെ കണ്ടത്‌. അവന്റെ കൈവശം ഡോക്റ്റർ ധർമ്മരാജന്റെ ഒരുപാട്‌ തുണ്ടുകൾ. ഡോക്റ്ററുടെ സീൽ എല്ലാ സാമഗ്രികളും ഉണ്ട്‌. പിന്നെട്‌ ഞങ്ങൾ അവനു മരുന്ന് കൊടുത്തില്ല. പക്ഷേ കുറേ നാൾ കഴിഞ്ഞ്‌ ഞാൻ അവനെ കണ്ടു. കണ്ണു രണ്ടും പോയി ആളിന്റെ രൂപവും ഭാവവും മാറി.
ഒരിക്കൽ ഒരാൾ കടയിൽ വന്നു. എനിക്ക്‌ ഉറക്കം തീരേ ഇല്ല. എനിക്ക്‌ ഒരു ഉറക്ക ഗുളിക വേണം എന്ന് പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ബീക്കസ്സുൾസിന്റെ കുപ്പിയെടുത്ത്‌ അതിൽ നിന്ന് ഒരു ഗുളിക എടുത്ത്‌ പൊതിഞ്ഞ്‌ കൊടുത്തിട്ട്‌ പറഞ്ഞു ഇത്‌ കഴിച്ചിട്ട്‌ കിടന്ന് ഉറങ്ങിയാൽ മതി എന്ന്. അദ്ദേഹം അടുത്ത ദിവസവും വന്നു. ഇന്നലെ തന്ന ഗുളിക കൊള്ളാമായിരുന്നു. നല്ല ഉറക്കം കിട്ടി. ഒന്നു കൂടി വേണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു അധികം കഴിച്ചു കൂട ദോഷം ആണു. അദ്ദേഹം പറഞ്ഞു ഇന്നു കൂടി മതി നാളെ വരില്ലാ എന്ന് അങ്ങനെ ഒന്നു കൂടി കൊടുത്തു. സത്യത്തിൽ അത്‌ നല്ല ഒന്നാം തരം ബീക്കാമ്പ്ലക്സ്‌ ഗുളിക ആയിരുന്നു.
അതുപോലെ ആ കാലത്ത്‌ ഉറങ്ങാതിരിക്കാനും ഉള്ള ഗുളിക ഉണ്ടായിരുന്നു. എസ്‌ കേ എഫ്‌ എന്ന കമ്പനിയുടെതായിരുന്നു ആ ഗുളിക. പുല്ലിച്ചിറ പള്ളിയിലെ പെരുന്നാളിനോട്‌ അനുബന്ധമായി ഉള്ള രാത്രി നാടകങ്ങൾ കാണാൻ. ഉറങ്ങാതിരിക്കാനുള്ള ഗുളിക വാങ്ങാൻ ഒരു പയ്യൻ വന്നു അവനു ഒരു സെന്റിലാക്സ്‌ ഗുളിക എടുത്ത്‌ പൊതിഞ്ഞു കൊടുത്ത്‌. അവൻ അതും കഴിച്ചിട്ട്‌ ഉറങ്ങിയതെയില്ലാ എന്ന് പറഞ്ഞു. നാടകം തീരും വരെയും കായൽ വാരത്ത്‌ ആയിരുന്നു എന്ന് പറഞ്ഞു. എന്നോട്‌ വന്ന് പരാതി പറഞ്ഞു. വയറളക്കം പിടിച്ചു എന്ന്. ഞാൻ പറഞ്ഞു ആ ഗുളിക കഴിച്ചിട്ട്‌ വെള്ളം കുടിച്ച്‌ കാണും അതാാാ…..
RELATED ARTICLES

Most Popular

Recent Comments