തോമസ് കൂവള്ളൂരിന്റെ ഭാര്യാ പിതാവ് വി.ഒ. മാത്യു ഓരത്തേല്‍ (94) നിര്യാതനായി.

തോമസ് കൂവള്ളൂരിന്റെ ഭാര്യാ പിതാവ് വി.ഒ. മാത്യു ഓരത്തേല്‍ (94) നിര്യാതനായി.

0
1021
ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക്: കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് ഇടവകാംഗമായ വി.ഒ. മാത്യു ഓരത്തേല്‍ (94) സെപ്റ്റംബര്‍ 22-നു നിര്യാതനായി. പരേതന്‍ മുന്‍കാല ബിസിനസുകാരനും, കേരളാ കോണ്‍ഗ്രസിന്റെ ആരംഭകാല സജീവ പ്രവര്‍ത്തകനുമായിരുന്നു.
ഭാര്യ: അന്നമ്മ മാത്യു വടയാര്‍ മാലിയേല്‍ കുടുംബാംഗമാണ്.
മക്കള്‍: ഒ.എം. വര്‍ക്കി (ന്യൂയോര്‍ക്ക്), സിസിലി കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്), ജോസഫ് ഒ.എം. (ഫ്‌ളോറിഡ), അന്ന ഫെര്‍ണാണ്ടസ് (ന്യൂയോര്‍ക്ക്), പരേതനായ ബന്നി മാത്യു (ന്യൂയോര്‍ക്ക്), ലിസ്സി മത്തായി (ഏറ്റുമാനൂര്‍), ക്ലൈംസ് മാത്യു (ദുബായ്).
പരേതന്‍ തോമസ് കൂവള്ളൂരിന്റെ ഭാര്യാ പിതാവാണ്.
സംസ്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 25-നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് ദേവാലയത്തില്‍ വച്ചു നടത്തപ്പെടുന്നതും, തുടര്‍ന്നു കുടുംബ കല്ലറയില്‍ സംസ്കരിക്കുന്നതുമാണ്.
ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് താത്പര്യപ്പെടുന്നു. കുടുംബാംഗങ്ങള്‍ക്കുവേണ്ടി തോമസ് കൂവള്ളൂര്‍ (914 409 5772).

Share This:

Comments

comments