Friday, March 29, 2024
HomeLiteratureഞാൻ ഷാർജയിൽ താമസിക്കുമ്പോൾ. (അനുഭവ കഥ)

ഞാൻ ഷാർജയിൽ താമസിക്കുമ്പോൾ. (അനുഭവ കഥ)

ഞാൻ ഷാർജയിൽ താമസിക്കുമ്പോൾ. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഞാൻ ഷാർജയിൽ താമസിക്കുമ്പോൾ ആ മുറിയിൽ ഒരു ബോംബേക്കാരൻ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കട്ടിലിനടുത്ത്‌ ഒരു ഫ്രിഡ്ജും ഉണ്ടായിരുന്നു. കണ്ടാൽ ആരും ഒന്നു ബഹുമാനിക്കും ആ ഫ്രിഡ്ജിനെ. അത്രക്ക്‌ ഭംഗിയാണു എന്ന് മാത്രമില്ല അത്രയ്ക്ക്‌ ബഹുമാനത്തോടെയാണു അയാൾ അതിനെ നോക്കുന്നത്‌.
പക്ഷേ ഫ്രിഡ്ജ്‌ തുറന്നാലോ അതിൽ മൊത്തം സിഗിററ്റും അദ്ദേഹത്തിന്റെ മുണ്ടും ഷർട്ടും ആണു.
എന്നാൽ തമാശ അതല്ല. ഫ്രിഡ്ജിൽ ഇരിക്കുന്ന സിഗിററ്റ്‌ എല്ലാം കൂടിയതാണു. റോത്ത്മാൻസും ഡൺഹിലും ത്രിപിൾ ഫൈവും മറ്റുമാണു. അബദ്ധ വശാൽ ആരെങ്കിലും ഒന്നു തുറന്ന് നോക്കി. ഇതൊക്കേ കണ്ടിട്ട്‌ ഒരു റോത്ത്മാൻസ്‌ വലിക്കാം എന്ന് കരുതി സിഗിററ്റിന്റെ കവർ തുറന്നാലോ എല്ലാം നമ്മുടെ കേരളാ ദിനേശ്‌ ബീഡി.
ഇദ്ദേഹം ഫോൺ ചെയ്യുന്നത്‌ കണ്ടിട്ടുണ്ട്‌. നാട്ടിൽ ഭാര്യ ഫോൺ എടുത്തിട്ട്‌ അയലത്ത്‌ ആരേങ്കിലും മരിച്ചേന്നോ മറ്റും പറഞ്ഞാൽ ഇദ്ദേഹം കയറി ചൂടാകും. എടി നിന്നെ ഞാൻ വിളിച്ചത്‌ നിന്റെ കാര്യങ്ങൾ അറിയാനാണു. അല്ലാതേ അയലത്തുകാരുടെ വിവരങ്ങൾ അറിയാനല്ല. ശരിയായിരിക്കാം. അദ്ദേഹം പാടുപെട്ട്‌ വിളിക്കുന്നത്‌ വീട്ടുകാരുടെ വിവരങ്ങൾ അറിയാൻ. അപ്പോൾ അയലത്തുകാരുടെ കാര്യങ്ങൾ പറഞ്ഞാലോ?
RELATED ARTICLES

Most Popular

Recent Comments