Saturday, April 20, 2024
HomeAmericaഅമേരിക്കയിലെ ഓണ കാഴ്ച്ചകളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്.

അമേരിക്കയിലെ ഓണ കാഴ്ച്ചകളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്.

അമേരിക്കയിലെ ഓണ കാഴ്ച്ചകളുമായി ഏഷ്യാനെറ്റ് യൂ. എസ്. റൗണ്ടപ്പ്.

വിനോദ് കൊണ്ടൂർ ഡേവിഡ്.
ന്യൂയോർക്ക്: വാർത്തകളായാലും എന്റെർടെയ്ൻമെന്റ് പരിപാടികളായാലും, ലോക മലയാളികളുടെ സ്വന്തം ചാനലായ ഏഷ്യാനെറ്റിൽ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോർക്ക് സമയം) മണിക്ക് ഡിഷ് നെറ്റ് വർക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തിൽ 8 മണിക്കും (ന്യൂയോർക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്. റൗണ്ടപ്പിൽ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ ഓണാഘോഷ പരിപാടികളുടെ പ്രശക്ത ഭാഗങ്ങൾ ലോക മലയാളികൾക്കായി കാഴ്ച്ചവെക്കുന്നു.
കേരളാ കൾച്ചറൽ ഫോറം ഓഫ് ന്യൂജേഴ്സി, മലയാളി അസ്സോസിയേഷൻ ഓഫ് ഡെലവെയർവാലി (കലാ), ചിക്കാഗോ മലയാളി അസ്സോസിയേഷൻ, നാട്ടുകൂട്ടം, മലയാളി അസ്സോസിയേഷൻ ഓഫ് റോക്ക്ലാൻഡ് കൗണ്ടി തുടങ്ങിയ സംഘടനകളുടെ ഓണാഘോഷ പരിപാടികളുടെ പ്രശക്ത ഭാഗങ്ങളാണ് ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം ഹ്യൂസ്റ്റണിൽ ആഞ്ഞടിച്ച ഹാർവ്വി കൊടുങ്കാറ്റ് വിതച്ച കെടുതികളിൽപ്പെട്ടവർക്കായി വിവിധ സന്നധ സംഘടനകൾ സഹായഹസ്തങ്ങളുമായി എത്തുന്നതിന്റെ നേർക്കാഴ്ച്ചകളും കാണാം. എക്കാലത്തും അമേരിക്കയിലെ ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകൾ നിറഞ്ഞതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
യൂ.എസ്. പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്ത് 732 429 9529

 

RELATED ARTICLES

Most Popular

Recent Comments