Monday, May 6, 2024
HomeNewsകാറപകടത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ മലയാളി നേഴ്‌സിന് മെല്‍ബണില്‍ തടവുശിക്ഷ.

കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ മലയാളി നേഴ്‌സിന് മെല്‍ബണില്‍ തടവുശിക്ഷ.

കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ മലയാളി നേഴ്‌സിന് മെല്‍ബണില്‍ തടവുശിക്ഷ.

ജോണ്‍സണ്‍ ചെറിയാന്‍.
മെല്‍ബണ്‍: കാറപകടത്തില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ മലയാളി നേഴ്‌സിന് മെല്‍ബണില്‍ തടവുശിക്ഷ. ഡിംപിള്‍ ഗ്രേസ് തോമസിനെയാണ് (38) മെല്‍ബണിലെ കൗണ്ടി കോടതി ശിക്ഷിച്ചത്. ഡിംപിള്‍ ഓടിച്ച കാറിടിച്ച് ഓസ്‌ട്രേലിയന്‍ യുവതിയുടെ 28 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചുവെന്നാണ് കേസ്. ഡിംപിള്‍ ഓടിച്ച കാര്‍ ഓസ്‌ട്രേലിയന്‍ യുവതി ആഷ്‌ലിയെ അലെന്‍ ഓടിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട സമയത്ത് യുവതി 28 ആഴ്ച ഗര്‍ഭിണിയായിരുന്നു. ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുത്ത് ഇന്‍കുബേറ്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും മൂന്ന് ദിവസത്തിന് ശേഷം കുട്ടി മരിച്ചു. വണ്‍ വേയിലൂടെ ട്രാഫിക് നിയമം ലംഘിച്ച് മുന്നോട്ട് വന്ന ഡിംപിളിന്റെ കാര്‍ ഓസീസ് യുവതിയുടെ കാറില്‍ ഇടിക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments