ബിന്ദു കാന.
നഴ്സുമാരെ മാലാഖമാരോട് ഉപമിച്ചത് ആരാണ് ..? ആരുമായി കൊള്ളട്ടെ ..അത് സത്യമാണ് ..ദൈവത്തിൻ്റെ കൈയ്യൊപ്പ് മനുഷ്യരിൽ പതിപ്പിക്കുവാൻ നഴ്സുമാരെക്കാൾ അനുയോജ്യരായി മറ്റാരുണ്ട് ഈ ഉലകത്തിൽ . ഓരോ മനുഷ്യനും കാവലായി ഒരു കാവൽ മാലാഖ ഉണ്ടെന്ന് ചിലർ വിശ്വസിക്കുന്നു ..അങ്ങനൊരാൾ ഉണ്ടെങ്കിൽ ആ ആളെ മാനുഷിക രൂപമണിയിച്ചാൽ അതൊരു നഴ്സായി മാറും .
അതെ നഴ്സുമാർ മാലാഖമാർ തന്നെയാണ് ..ജീവനുള്ള മാലാഖമാർ ..വേദനിക്കുന്ന ഹൃദയങ്ങളെ ശരീരങ്ങളെ തൊട്ട് സുഖപ്പെടുത്തുന്നവർ ..
ലോകം മുഴുവൻ അവർ ഉണ്ട് ..ആതുര സേവന രംഗം അവരില്ലെങ്കിൽ നിശ്ചലമാകും ..ആശുപത്രികൾ ചത്ത് പോകും ..മരുന്നുകൾ കാലാവധി കഴിഞ്ഞ് കെട്ടി കിടക്കും
ജീവൻ ഉണ്ടാകുന്നത് പ്രകൃതിയുടെ അത്ഭുതങ്ങളിൽ പെട്ട ദൈവിക പ്രവൃത്തിയാണെങ്കിൽ ജീവൻ നില നിർത്തുന്ന ദൈവിക കർമ്മം സ്വന്തം ജീവൻ ബലി കൊടുത്തും പൂർത്തീകരിക്കുന്ന അപൂർവ്വ ജനുസ്സുകളിൽ പെട്ട ആളുകളാണ് നഴ്സുമാർ .അതിൽ തന്നെ മലയാളി നഴ്സുമാർ വേറിട്ട് നിൽക്കുന്നു .
മലയാളിക്ക് ഒരു പ്രത്യേകതയുണ്ട് .അവർ ജീവിക്കുന്നത് പലപ്പോഴും അവർക്ക് വേണ്ടിയല്ല ..കുടുംബത്തിന് വേണ്ടിയാണ് ..മക്കൾക്ക് വേണ്ടിയാണ് ..പലരുടെയും കണ്ണീരൊപ്പാനും പലരെയും കര കയറ്റാനും മലയാളി കുടുംബങ്ങളിൽ ജനിച്ച് വീണ ജന്മങ്ങളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും നഴ്‌സിങ്ങ് പ്രൊഫഷൻ കർമ്മ മേഖലയായി തിരഞ്ഞെടുത്തവരാണ് എന്ന് കാണാം
ഒരു പക്ഷെ അവരിൽ പലരും മറ്റ് വൈറ്റ് കോളർ ജോലി ആഗ്രഹിച്ചു കാണും ..നഴ്സിങ് എന്നത് പഴയ മലയാളി സമൂഹത്തിൽ അവജ്ഞയോടെ നോക്കി കണ്ടിരുന്ന ഒരു ജോലിയായത് കാരണം കൊണ്ട് ഗതികേട് കൊണ്ട് മാത്രം ഇറങ്ങി തിരിച്ചവർ കാണും ..
കാരണങ്ങൾ പലതാണെങ്കിലും ആ പ്രൊഫഷൻ തിരഞ്ഞെടുത്ത ആർക്കും അഭിമാനിക്കാവുന്ന ഒന്നായി കാലം നഴ്സിനെ മാറ്റി കളഞ്ഞു എന്നതായി ഇപ്പോഴത്തെ നേർക്കാഴ്ച
കടലുകൾ കടന്നു മലയാളി നഴ്സുമാർ ലോകത്തിൻ്റെ വിവിധ ഇടങ്ങളിലേക്ക് കുടിയേറിയപ്പോൾ ..നഴ്സിങ് പ്രൊഫഷൻ്റെ അപാര സാധ്യതകളിലേക്ക് പടിപടിയായി പലരും ചവിട്ടി കയറിയപ്പോൾ ഉയർന്നത് മലയാള നാടിൻ്റെ മഹത്വം കൂടെയാണ് ..പതിനായിര കണക്കിന് ലക്ഷ കണക്കിന് കുടുംബങ്ങളുടെ കണ്ണീർ തോർന്നത് അവർ വഴിയാണ് ..മലയാള നാടിൻെറ സാമ്പത്തിക ഭദ്രതക്ക് അടിത്തറയിടാൻ അവർ വഹിച്ച പങ്ക് പോലെ മറ്റൊന്നില്ല
കാലം കഴിഞ്ഞപ്പോൾ സിനു ജോൺ എന്ന മലയാളിയുടെ മനസ്സിലുദിച്ച ഒരാശയം അതാണ് AIMNA അഥവാ All international Malayali nurses assembly
ഞാൻ ആലോചിക്കുകയായിരുന്നു .എത്ര മഹത്തരമായ ഒരാശയമാണത്
ലോകത്തിൻ്റെ പല ഭാഗങ്ങളിൽ പടർന്ന് കിടക്കുന്ന മലയാളി നഴ്സുമാരെ ഒരു കുടക്കീഴിൽ കൊണ്ടു വരിക .അവർക്ക് ഒരുമിക്കാൻ സന്തോഷങ്ങൾ പങ്ക് വെക്കാൻ ഒരു പ്ലാറ്റ് ഫോം ഉണ്ടാകുക ..അവിടെ അവരുടെ കലാകായിക അഭിരുചികൾ പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുക
അതെ AIMNA ഒരുക്കുന്നത് ഒരു പാട് സാധ്യതകളാണ് .Florence nightingale പറഞത് കടമെടുത്ത് പറഞ്ഞാൽ nursing is a divine art ..അത് പോലെ ഓരോ നഴ്സും ഒരു കലാകാരിയും കലാകാരനുമാണ് അവർക്ക് തിളങ്ങാൻ ഇതിലേറെ മനോഹരമായ മറ്റേത് അരങ്ങുണ്ട് ..?
36 രാജ്യങ്ങളിലായി പടർന്ന് കിടക്കുന്ന AIMNA എന്ന കൂട്ടായ്മക്ക് അമേരിക്കയിൽ വേരൂന്നാൻ സത്യത്തിൽ താമസം നേരിട്ടു ..എങ്കിലും ഈ വരുന്ന നഴ്സുമാരുടെ ദിനമായ മെയ് പന്ത്രണ്ട് വളരെ വിപുലമായി AIMNA USA ഹൂസ്റ്റൺ ടെക്സാസിൽ വേര് ഉറപ്പിക്കാൻ പോകയാണ്
അമേരിക്ക എന്നത് മലയാളി നഴ്സുമാരുടെ ഒരു സ്വപ്നമായിരുന്നു ..അവിടെ ജോലി ചെയ്യാൻ കഴിയുക എന്നത് മലയാള നാട്ടിൽ ജനിച്ച് പിന്നീടവിടെ പഠനം പൂർത്തിയാക്കിയ പലരുടെയും ഹൃദയത്തിൽ കൂട് കൂട്ടിയ ഒരു dream job ..മലയാളി നഴ്‌സുമാർ ഒന്നിലും പുറകിലായിരുന്നില്ല ..കഠിനാദ്ധാനം കൊണ്ടും അർപ്പണ ബോധം കൊണ്ടും അവർ കയ്യടക്കാത്ത ഇടങ്ങൾ ഇല്ല ..അമേരിക്കയിലെ ആതുര സേവന രംഗത്ത് മലയാളി നഴ്സുമാർ അടയാളപ്പെടുത്തിയ ഇടങ്ങൾ അനവധിയാണ്
അവരെയെല്ലാം ഒരിടത്ത് ഒരുമിച്ച് കൂട്ടാൻ പരസ്പരം അറിയാൻ കഴിവുകൾ പങ്ക് വെക്കാൻ കൂടുതൽ ഉയരങ്ങളിലേക്ക് നടന്നടുക്കാൻ
AIMNA നമ്മളെ ശക്തിപ്പെടുത്തട്ടെ മെയ് പന്ത്രണ്ട് നഴ്സസ് ദിനത്തിൻ അമേരിക്കൻ മലയാളി നഴ്സുമാർക്ക് അതിന് സാധിക്കട്ടെ