Wednesday, April 24, 2024
HomeCinemaആ മനുഷ്യന്റെ ധാര്‍ഷ്ട്യത്തോട് മാത്രമാണ് എന്റെ കലഹം: ഗായിക സിത്താര.

ആ മനുഷ്യന്റെ ധാര്‍ഷ്ട്യത്തോട് മാത്രമാണ് എന്റെ കലഹം: ഗായിക സിത്താര.

ആ മനുഷ്യന്റെ ധാര്‍ഷ്ട്യത്തോട് മാത്രമാണ് എന്റെ കലഹം: ഗായിക സിത്താര.

ജോണ്‍സണ്‍ ചെറിയാന്‍.
മദ്യപാനം സഹജീവികളോട് എന്തും കാണിക്കാനുള്ള ലൈസെന്‍സ് അല്ലെന്നു ഗായിക സിത്താര കൃഷ്ണകുമാര്‍. അടുത്തിടെ ഓണാഘോഷപരിപാടിയില്‍ പങ്കെടുത്തപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം ഫേസ് ബൂക്കിലൂടെ പങ്കുവെക്കുകയായിരുന്നു സിത്താര .
തൃശൂരില്‍ ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്ബോള്‍ മദ്യപിച്ചെത്തിയ ഒരാള്‍ സ്റ്റേജിന് മുന്‍നിരയില്‍ നിന്നുകൊണ്ട് സിത്താരയുടെ മുഖത്ത് നോക്കി അസഭ്യം പറയുകയായിരുന്നു .ആദ്യം അവഗണിച്ചെങ്കിലും പിന്നീട് പ്രതികരിച്ചു .എന്നാല്‍ തങ്ങളുടെ നാടിനെ കുറച്ചു കണ്ടെന്നും സ്റ്റേജില്‍ നില്‍ക്കുന്ന ആള്‍ ഇതൊന്നും ശ്രദ്ധിക്കരുതെന്നുമായിരുന്നു നാട്ടുകാരുടെ പ്രതികരണം .
എന്നാല്‍ ഏതുനാട്ടുകാരും തനിക്കു പ്രിയപെട്ടവരാണെന്നും സ്വന്തം നാടിന്റ വില ഇത്തരം ആളുകള്‍ നഷ്ട്ടപ്പെടുത്തുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ടത് നാട്ടുകാരാണെന്നും ,മദ്യപാനം എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ലെന്നും സിത്താര തന്‍്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു .
RELATED ARTICLES

Most Popular

Recent Comments