Saturday, September 28, 2024
HomeLiteratureസഹോദരൻ.. (കഥ)

സഹോദരൻ.. (കഥ)

സഹോദരൻ.. (കഥ)

പ്രതീഷ്.(Street Light fb group)
കുടുംബവക കൃഷിത്തോട്ടത്തിൽ രണ്ടു സഹോദരൻമാരും ഒരുമിച്ചാണു ജോലി ചെയ്തിരുന്നത്…,
അതിൽ ഒരാൾ വിവാഹിതനായിരുന്നു…,
അയാളുടെ സ്വകുടുംബവും അയാൾക്കൊപ്പമുണ്ടായിരുന്നു.
മറ്റെയാൾ അവിവാഹിതനും…,
ഒാരോ ദിനാന്ത്യത്തിലും സഹോദരൻമാർ തങ്ങളുടെ ഉൽപന്നങ്ങളും ലാഭവും തുല്ല്യമായ് പങ്കുവെച്ചു….,
ഒരു ദിവസം ഏകനായ സഹോദരൻ
തന്നോട് തന്നെ സ്വയം ചോദിച്ചു…,
ഇതു ശരിയാണോ….?
ഉൽപാദനവും ലാഭവും നമ്മൾ രണ്ടു പേരും തുല്ല്യമായി പങ്കുവെക്കുന്നത് ഉചിതമല്ല..,
ഞാൻ ഏകനാണ്
എനിക്ക് ആവശ്യങ്ങൾ നന്നേ ചുരുക്കവും…,
അതു കൊണ്ട് ഒാരോ രാത്രിയിലും
തന്റെ പത്തായപ്പുരയിൽ നിന്നും ഒരു ചാക്ക് ധാന്യം എടുത്ത്
സഹോദരന്റെ വീട്ടിലെത്തി അവിടുത്തെ പത്തായപ്പുരയിൽ രഹസ്യമായി നിക്ഷേപിച്ചു….!
എന്നാൽ
വിവാഹിതനായ സഹോദരനും സ്വയം ചോദിച്ചു….,
എന്തിനാണ് നമ്മൾ ഉൽപന്നവും ലാഭവും തുല്ല്യമായി പങ്കു വെക്കുന്നത്….?
ഞാൻ വിവാഹിതനാണ്…!
ഭാര്യയും മക്കളുമടക്കം തനിക്ക് വലിയൊരു കുടുംബം തന്നെ തന്നെ ചുറ്റി ജീവിക്കുന്നുണ്ട്…,
അതു കൊണ്ടു തന്നെ തുല്ല്യമായി പങ്കു വെക്കേണ്ട ആവശ്യമില്ല….,
കാരണം
വരും കാലങ്ങളിൽ തന്നെ പരിചരിക്കാനും ശുശ്രൂഷിക്കാനും എന്റെ ഭാര്യയും മക്കളുമുണ്ട്
പക്ഷെ തന്റെ സഹോദരൻ ഏകനാണ്
അവന്റെ ഭാവിയെപ്പറ്റി ചിന്തിക്കാനും പരിചരിക്കാനും താനല്ലാതെ മറ്റാരുമില്ല…,
അതുകൊണ്ട് ഒാരോ രാത്രിയിലും തന്റെ പത്തായത്തിൽ നിന്നും അയാളും ഒാരോ ചാക്ക് ധാന്യം എടുത്ത്
ആരും അറിയാതെ അവിവാഹിതനായ സഹോദരന്റെ പത്തായത്തിൽ നിക്ഷേപിച്ചു…!
വളരെക്കാലം ഇങ്ങനെ ചെയ്തിട്ടും തങ്ങളുടെ ധാന്യശേഖരത്തിൽ കുറവുവൊന്നും വന്നില്ലായെന്നത് അവർ ഇരുവരെയും ആശയകുഴപ്പത്തിലാക്കി..,,
അങ്ങിനെ ഇരിക്കെ ഒരു ഇരുണ്ട രാത്രിയിൽ ധാന്യം നിക്ഷേപിക്കാനുള്ള യാത്രയിൽ സഹോദരൻമാർ തമ്മിൽ പരസ്പരം കൂട്ടിമുട്ടി…!
എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അപ്പോഴാണ് അവർക്കു മനസ്സിലായത്….,
ധാന്യം നിറച്ച ചാക്കുകൾ താഴെയിട്ട് ആനന്ദകണ്ണീരോടെ അവർ ആലിംഗനബദ്ധരായി….!!!
.
അജ്ഞാതകർത്തൃകം…
RELATED ARTICLES

Most Popular

Recent Comments