Sunday, May 5, 2024
HomeKeralaബസ് സ്റ്റാന്റില്‍ ഉറങ്ങിക്കിടന്നവരെ അടിച്ചോടിച്ച സെക്യൂരിറ്റിക്കും സഹായിക്കുമെതിരെ കേസ്.

ബസ് സ്റ്റാന്റില്‍ ഉറങ്ങിക്കിടന്നവരെ അടിച്ചോടിച്ച സെക്യൂരിറ്റിക്കും സഹായിക്കുമെതിരെ കേസ്.

ബസ് സ്റ്റാന്റില്‍ ഉറങ്ങിക്കിടന്നവരെ അടിച്ചോടിച്ച സെക്യൂരിറ്റിക്കും സഹായിക്കുമെതിരെ കേസ്.

ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ കഴിഞ്ഞദിവസം രാത്രി ഉറങ്ങിക്കിടന്നവരെ അടിച്ചോടിക്കുകയും ചോദ്യം ചെയ്തവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത സെക്യൂരിറ്റിക്കും സഹായിക്കുമെതിരെ പൊലീസ് കേസെടുത്തു. സെക്യൂരിറ്റി ജീവനക്കാരന്‍ പരശുവയ്ക്കല്‍ സ്വദേശി ബിജുകുമാര്‍, കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരന്‍ രമേശ് എന്നിവര്‍ക്കെതിരെയാണ് തമ്ബാനൂര്‍ പൊലീസ് കേസെടുത്തത്. കേസില്‍ അറസ്റ്റിലായ ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ബസ് കാത്ത് കഴിഞ്ഞവരും ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തി വീടുകളില്‍ പോകാനാകാതെ ബസ് സ്റ്റാന്റില്‍ ഉറങ്ങികിടന്നവരുമാണ് ഇവരുടെ മര്‍ദ്ദനത്തിനിരയായത്.
നീളമുളള ചൂരല്‍ വടിയുമായെത്തിയ ബിജുകുമാറാണ് ബസ് സ്റ്റാന്റിന്റെ വിവിധ ഭാഗങ്ങളില്‍ നിലത്ത് കിടന്നുറങ്ങിയവരെ ആദ്യം അടിച്ച്‌ എഴുന്നേല്‍പ്പിച്ചത്. ഉറക്കത്തില്‍ നിന്ന് ഞെട്ടി എഴുന്നേറ്റ ചിലര്‍ ഇത് ചോദ്യം ചെയ്തതോടെ സെക്യൂരിറ്റിയുമായി വഴക്കായി . ഇതിനിടെയാണ് കംഫര്‍ട്ട് സ്റ്റേഷനിലെ ജീവനക്കാരനായ രമേശ് യാത്രക്കാരിലൊരാളുടെ കരണത്തടിച്ചത്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ബിജുവിനെയും രമേശിനെയും യാത്രക്കാരില്‍ ചിലരെയും കസ്റ്റഡിയിലെടുത്തു. യാത്രക്കാര്‍ തന്നെ മര്‍ദ്ദിച്ചതായി ബിജു ആരോപിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. യാത്രക്കാരെ പലരേയും ബിജുവും രമേശും അടിച്ചതായി ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയായിരുന്നു.
RELATED ARTICLES

Most Popular

Recent Comments