Thursday, April 25, 2024
HomeLiteratureഓര്‍മ. (അനുഭവ കഥ)

ഓര്‍മ. (അനുഭവ കഥ)

ഓര്‍മ. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഞാൻ എട്ട്‌ ഒൻപത്‌ പത്ത്‌ ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ വിട്ട്‌ വൈകുന്നേരം വരുമ്പോഴും അവധി ദിവസങ്ങളിലും മയ്യനാട്‌ വിക്റ്ററി മെഡിക്കൽസിൽ മരുന്ന് എടുത്ത്‌ കൊടുക്കുമായിരുന്നു. വൈകിട്ട്‌ സ്കൂൾ വിട്ടു കഴിഞ്ഞാൽ എത്രയും വേഗം കടയിൽ എത്തും.
എന്തിനന്നല്ലെ? സ്കൂളിൽ പഠിക്കുന്ന ചില പെൺപിള്ളേർ തിരിച്ചു പോകുമ്പോൾ അവരുടെ വീട്ടിലേയ്ക്ക്‌ മരുന്ന് വാങ്ങി പോകും. അപ്പോ ഇവർക്ക്‌ മരുന്ന് എടുത്ത്‌ കൊടുത്ത്‌ എനിക്ക്‌ ഒന്നു തിളങ്ങാൻ കിട്ടുന്ന സമയമാ. അങ്ങനെ ഒരു ദിവസം സ്കൂൾ വിട്ട്‌ പാഞ്ഞ്‌ വന്നപ്പോൾ മെഡിക്കൽ സ്റ്റോർ ബാബു അണ്ണൻ പറഞ്ഞു ചായ കുടിച്ചിട്ട്‌ വരാൻ. ബാബു അണ്ണന്റെ വീട്‌ തൊട്ടപ്പുറത്താ. ഞാൻ ഓടിപ്പോയി ചായ കുടിച്ച്‌ ഓടി വന്നു. അപ്പോഴേയ്ക്കും പിള്ളാർ വരുന്നതേ ഒള്ളു. എന്റെ പെങ്ങടെ ക്ലാസിൽ പടിക്കുന്ന രണ്ട്‌ പെൺകുട്ടികൾ മരുന്നിന്റെ തുണ്ട്‌ തന്നു. ഞാൻ മരുന്നെടുത്തു. എടുത്ത മരുന്നിന്റെ വില കൂട്ടി പറഞ്ഞു അവർ പൈസ മുതലാളിയുടെ കയ്യിൽ കൊടുത്തു പക്ഷേ ബാബു അണ്ണൻ ബാക്കി കൊടുക്കുന്നില്ല. എന്നിട്ട്‌ എന്നോട്‌ ഒരു ചോദ്യം എടാ ചായ കുടിച്ചോ?
ഞാൻ കുടിച്ചണ്ണാ.
കഴിക്കാൻ ഒന്നുമില്ലായിരുന്നോ?
ഞാൻ – ഉണ്ടായിരുന്നണ്ണ. (ഇല്ല പിള്ളാർക്ക്‌ ബാക്കി കൊടുത്തില്ല.)
വീണ്ടും എന്നോട്‌ എന്താ ഉണ്ടായിരുന്നു?
ഞാൻ പറഞ്ഞു ഉണ്ടായിരുന്നു.
എന്താ ഉണ്ടായിരുന്നു?
ഒടുവിൽ ആ പിള്ളാരുടെ മുൻപിൽ വച്ച്‌ ഞാൻ പറഞ്ഞു കൊളക്കട്ട ഉണ്ടായിരുന്നു.
അപ്പോ ആ പിള്ളാർ ഒരു ചിരി. എന്റെ അത്രയും കാലത്തേ എല്ലാ ഗ്ലാമറും പോയി. ഇത്‌ പറഞ്ഞ്‌ കഴിഞ്ഞപ്പോൾ പിള്ളാർക്ക്‌ ബാക്കി കൊടുത്തു അവർ പോയി.
സ്കൂളിൽ പെങ്ങളുടെ ക്ലാസിൽ പടിക്കുന്ന പെൺകുട്ടികൾക്കെല്ലാം എന്നെ അറിയം ഞങ്ങൾക്ക്‌ രണ്ടിനും കൂടി ടെസ്റ്റ്സ്‌ പുസ്തകങ്ങൾ എല്ലാം ഒരോന്നേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട്‌ ഓരോ പീരിയഡ്‌ കഴിയുമ്പോഴും അങ്ങൊട്ടും ഇഞ്ഞൊറ്റും പോയി പുസ്തകം വാങ്ങും. അന്നോരു രസമായിരുന്നു. ഞാൻ അവരുടെ ക്ലാസിനടുത്ത്‌ ചെല്ലുമ്പോഴേ പിള്ളാർ വിളി തുടങ്ങും മില്ലിട അണ്ണൻ വരുന്നേ എന്നു പറഞ്ഞു. പിന്നെ ഒരു വിധത്തിൽ കൂടി ഫേമസ്‌ ആയിരുന്നു എന്റെ പെങ്ങൾ സ്കൂൾ ഫസ്റ്റും ഞാൻ സ്കൂൾ മുട്ടയും. എന്തായലും പത്താം ക്ലാസിൽ മിനിമം മാർക്ക്‌ വാങ്ങി ഞാൻ ജയിച്ചു.
പതിനാറു കുട്ടികൾ പരീക്ഷ എഴുതിയ ആ ക്ലാസിൽ ഞാൻ മാത്രം ജയിച്ചു. ഒരു പക്ഷേ തോറ്റാലും ജയിച്ചാലും പിന്നെ പഠിക്കാൻ പറ്റില്ലായിരുന്നു എന്ന മുൻ വിധി ഉള്ളത്‌ കൊണ്ട്‌ ദൈവം വിചാരിച്ചു കാണും ഇവൻ പഠിച്ചതോന്നും മറക്കാതെ പോകട്ടേ.
RELATED ARTICLES

Most Popular

Recent Comments