Sunday, May 5, 2024
HomeLiteratureസ്നേഹം നഷ്ട്മാകുന്ന മാതാപിതാക്കള്‍. (അനുഭവ കഥ)

സ്നേഹം നഷ്ട്മാകുന്ന മാതാപിതാക്കള്‍. (അനുഭവ കഥ)

സ്നേഹം നഷ്ട്മാകുന്ന മാതാപിതാക്കള്‍. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
മാതാപിതാക്കളെ നഷ്ടപ്പെടുമ്പോൾ ഉള്ള വിഷമം.
ഇന്ന് എന്റെ മുഖപുസ്തക സുഹൃത്ത്‌ ശ്രീ ബിജു വി ധരൻ ഒരു വീഡിയോ എനിക്ക്‌ അയച്ചു തന്നു. അതിൽ വൃദ്ധ ദമ്പതികൾ ആണു. കാഴ്ച്ചയിൽ തന്നെ അറിയാം വടക്കേ ഇൻഡ്യക്കാരാണെന്ന്. വളരെ പ്രായം ചെന്ന മനുഷ്യൻ അദ്ദേഹത്തിന്റെ ഭാര്യയേയും കൊണ്ട്‌ റോഡിലൂടെ നടന്നു പോകുന്നു. ആ അമ്മുമ്മയ്ക്കാണെങ്കിൽ നൂന്ന് നടക്കാൻ വയ്യ. അവർ നടു കുനിച്ചാണു നടക്കുന്നത്‌. ഇതിൽ നിന്ന് മനസിലാകുന്നുണ്ട്‌ രണ്ടുപേരും നല്ല അദ്ധ്വാന ശീലർ ആയിരുന്നിരിക്കണം. പക്ഷേ എന്തു ചെയ്യാം അവരുടെ അവസാന കാലം ആരുമില്ലാതായി.
എന്റെ അഛൻ പെങ്ങൾ അതായത്‌ അപ്പച്ചി വയസായപ്പോൾ ഇതുപോലെ നടുകുനിഞ്ഞേ നടക്കുകയുള്ളായിരുന്നു. ഒരു ദിവസം കൊച്ചഛന്റെ മകൻ ചോദിച്ചു അപ്പച്ചീ നൂന്ന് നടന്ന് കൂടയോ? അപ്പോൾ അപ്പച്ചി പറയും മോനേ ഞാൻ നൂന്ന് നടക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുമ്പോഴേ വല്ലാത്തോരു വേദനയാ. അപ്പോൾ പിന്നെ കുനിഞ്ഞങ്ങ്‌ നടക്കുന്നതാണു സുഖം.
ശരിയാണു എന്റെ കൊച്ചിലെ ഞാൻ കാണുമായിരുന്നു. അപ്പച്ചി രാവിലെ നെയ്യാൻ തറിയിൽ കയറിയാൽ പിന്നെ ഇറങ്ങുന്നത്‌ ഉച്ചക്ക്‌ ഭക്ഷണം കഴിക്കാൻ. അതു കഴിഞ്ഞു കയറിയാൽ വൈകിട്ട്‌ ആറുമണിക്ക്‌ തറിയിൽ നിന്നും ഇറങ്ങും. സർക്കാർ ജീവനക്കാർക്കില്ലായിരുന്നു ഇത്രയും നീണ്ട ജോലി. അതുപോലെ എന്തെങ്കിലും വിശേഷത്തിനോ മറ്റോ ഞങ്ങളുടെ വീട്ടിൽ വന്നാൽ അപ്പച്ചി അടുക്കളയിലോട്ട്‌ കയറിയാൽ പിന്നെ അത്‌ മംഗളമാക്കിയിട്ടേ പോകു. അതുപോലെ തന്നെ എന്റെ അമ്മ അങ്ങോട്ട്‌ പോയാലും. ഞാൻ ഈ പറഞ്ഞു വന്നത്‌ ഇന്ന് നമ്മുടെ നാട്ടിൽ മാതാപിതാക്കളൊട്‌ മക്കൾ കാണിക്കുന്ന ക്രൂരത കണ്ടിട്ടാണു. നമ്മൾ ദിവസവും കാണുന്നില്ലെ ജീവിതവും ഒരുമിച്ച്‌ മരണവും ഒരുമിച്ച്‌. ഒരു പക്ഷേ അവർ രണ്ടു പേരും ഒരിക്കലും ചിന്തിച്ച്‌ കാണില്ല രണ്ടുപേർക്കും ഒരുമിച്ച്‌ മരിക്കണം എന്ന്. പക്ഷേ അവരെ ഒരുമിച്ച്‌ മരിക്കുന്ന അവസ്തയിലെയ്ക്ക്‌ എത്തിയ്ക്കുകയാണു ചെയ്തത്‌.
ഈ അടുത്ത സമയം നാം കണ്ടതാണു സ്വന്തം അമ്മയേ മകൻ അടിക്കും എന്ന വാർത്ത അറിഞ്ഞിട്ട്‌ ആ ഒരു ബലത്തിന്റെ പേരിൽ ഒരു റേഷൻ കട ഉടമസ്ഥ ആ തള്ളയേ തെറി വിളിക്കുന്നു. നേരെ മറിച്ച്‌ ആ മകൻ അങ്ങനെ ചെയ്യുന്നവനല്ലെങ്കിൽ ആ റേഷൻ കടക്കാരി തെറി പറയുമായിരുന്നോ? ഇതെല്ലാം മക്കൾ മൂലം ഉണ്ടാകുന്നത്‌ തന്നെയാ.
എല്ലാവരും ഒരു കാര്യം മനസിലാക്കുക. ഒരു അഛനും അമ്മയും മക്കൾക്ക്‌ കൊടുത്തതിന്റെ അൻപത്‌ ശതമാനം പോലും തിരിച്ചുകൊടുക്കാൻ ഒരു മക്കൾക്കും സാധിക്കില്ല. അത്‌ അങ്ങനെ ആണു. കോടിക്കണക്കിനു പണമുള്ള ഒരാൾ പണമെല്ലാം കൊണ്ടുവന്നു മാതാപിതാക്കളെ പണത്തിൽ പൊതിഞ്ഞിട്ടാലും ആ മാതാപിതാക്കൾ ചെയ്തതിന്റെ പത്ത്‌ ശതമാനം പോലുമാകില്ല. അതുകൊണ്ട്‌ എനിക്ക്‌ പറയാനുള്ളത്‌ അവരവരുടെ രക്ഷകർത്താക്കൾ മക്കൾക്ക്‌ തന്ന് സ്നേഹിച്ചതിന്റെ വെറും പത്ത്‌ ശതമാനമെങ്കിലും നോക്കിയാൽ അവർക്ക്‌ ഈ ഗതി വരില്ല.
രണ്ടായിരത്തി ഒന്ന് ഞാൻ നാട്ടിൽ ഉള്ള സമയം. എന്റെ വീടിനു കിഴക്കു വശം വിശാലമായ വയൽ ആണു. പണയവയൽ. ഈ വലിന്റെ കിഴക്കേ കര അവിടെ ഒരാൾ മരിച്ചു. അമ്മ രാവിലെ വയലു വഴി ആ മരണ വീട്ടിൽ പോയി തിരിച്ചും വന്നു. അമ്മ പറഞ്ഞു വയലിൽ ഭയങ്കര വെള്ളം ആയിരുന്നു. ഞാൻ തുണി കഴുകി കൊണ്ട്‌ കിണറ്റും കരയിൽ നിൽക്കുകയാണു. ഞാൻ നിൽക്കുന്നതിനു മുൻപിലായി ഒരു തവള ഭയങ്കരമായിട്ട്‌ കരയുന്നു. സംഗതി അതിനെ ഒരു പാമ്പ്‌ പിടിച്ചതായിരുന്നു. ഇതെ സമയം വീട്ടിനകത്ത്‌ നിന്നും ഒരു ബഹളം കേട്ടു ഞാൻ ഓടി അകത്ത്‌ ചെന്നപ്പോൾ അമ്മയ്ക്ക്‌ ഒരു അനക്കവുമില്ല. എന്റെ ഭാര്യ പറഞ്ഞു പെട്ടന്ന് ദേഹം വല്ലാതെ വീഴുകയായിരുന്നു എന്ന്. വണ്ടി വിളിക്കാനും മറ്റും നോക്കിയാൽ ശരിയാകില്ലാ എന്ന് മനസിലായി. ഞാൻ പിന്നെ ഒന്നും നോക്കിയില്ല. രണ്ടു കൈ കൊണ്ടും കോരി അങ്ങ്‌ എടുത്തു അമ്മയേ.
എന്നിട്ട്‌ അതുപോലെ അമ്മയേയും കൊണ്ട്‌ ഒരു ഓട്ടം ആയിരുന്നു. നേരെ കൊണ്ടു ചെന്ന് ഷിയാ ആശുപത്രിയിൽ കട്ടിലിൽ കിടത്തി. ഡോക്റ്റർ അപ്പോൾ തന്നെ ഓടിയെത്തി നാഡി പിടിച്ചു നോക്കിയിട്ട്‌ പറഞ്ഞു പേടിക്കാനൊന്നും ഇല്ല. തണുപ്പ്‌ അടിച്ചതാണു. അങ്ങു മാറിക്കൊള്ളും. കാലും കൈയും ഒന്ന് തിരുമി കൊടുക്കാൻ പറഞ്ഞു. അമ്മ എന്നോട്‌ പലപ്പോഴും ചോദിച്ചിട്ടുണ്ട്‌. മോനേ നീ എങ്ങനെ എന്നെ എടുത്ത്‌ കൊണ്ട്‌ പോയി എന്ന്. എനിക്ക്‌ അപ്പോഴെല്ലാം ഓർമ്മവരുന്നത്‌ അമ്മ തന്നെ പറഞ്ഞു തന്ന ഒന്നാണു. സ്വന്തം മക്കളെ എടുക്കുമ്പോൾ അഛനും അമ്മയും കൈ കഴക്കുന്നു എന്ന് പറയാൻ പാടില്ല എന്ന്. അങ്ങനെ പറഞ്ഞു തന്ന എന്റെ അമ്മക്ക്‌ ഒരു ആപത്ത്‌ വന്നപ്പോൾ എവിടുന്നോ ഒരു ശക്തി എനിക്ക്‌ ഉണ്ടായി. എന്റെ അമ്മക്ക്‌ വേണ്ടി എനിക്ക്‌ അത്രയെങ്കിലും ചെയ്യാൻ സാധിച്ചില്ലെ.
RELATED ARTICLES

Most Popular

Recent Comments