Monday, May 6, 2024
HomeLifestyle60 കി.മീ. ഭാര്യയുടെ മൃതദേഹം ചുമന്ന മാഞ്ചി ആകെ മാറി;മൂന്നാമതും വിവാഹം കഴിച്ചു മക്കളെയും തള്ളി.

60 കി.മീ. ഭാര്യയുടെ മൃതദേഹം ചുമന്ന മാഞ്ചി ആകെ മാറി;മൂന്നാമതും വിവാഹം കഴിച്ചു മക്കളെയും തള്ളി.

60 കി.മീ. ഭാര്യയുടെ മൃതദേഹം ചുമന്ന മാഞ്ചി ആകെ മാറി;മൂന്നാമതും വിവാഹം കഴിച്ചു മക്കളെയും തള്ളി.

ജോണ്‍സണ്‍ ചെറിയാന്‍.
ഓര്‍മ്മയുണ്ടോ ഒഡീഷ റാംപുരിലെ മേല്‍ഗാറ ഗ്രാമീണന്‍ ദാനാ മാഞ്ചിയെ? രോഗം മൂലം മരിച്ച ഭാര്യയുടെ മൃതദേഹം കൊണ്ടുപോകാന്‍ വാഹനം കിട്ടാതെ കിലോമീറ്ററോളം ചുമന്ന് കൊണ്ടു പോയ ഗതികേടിനിരയായ സാധാരണക്കാരന്റെ വാര്‍ത്ത കുറച്ചുനാള്‍ മുമ്ബാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ഇപ്പോള്‍ ആളാകെ മാറിയിരിക്കുകയാണ്. വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായമെത്തിയ മാഞ്ചി വന്‍ പണക്കാരനായി മാറുകയും മൂന്ന് വിവാഹം കഴിക്കുകയും ചെയ്തു. ആംബുലന്‍സ് ലഭ്യമാകാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം സ്വന്തം ചുമലില്‍ കൊണ്ടു പോകുന്ന മാഞ്ചിയുടെ ദൈന്യത ഏതാനും നാള്‍ മുമ്ബായിരുന്നു പുറത്തു വന്നത്.
ഒഡീഷയിലെ കലഹന്ദിയിലെ ഭവാനിപട്ന ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷം 24ന് രാത്രിയാണു മാഞ്ചിയുടെ ഭാര്യ അമംഗ് ദേവി (42) രോഗംമൂലം മരിച്ചത്. 60 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ വാഹനം വിട്ടുകൊടുക്കാന്‍ തയാറാവാതെ വന്നപ്പോഴാണ് ദാനാ മാഞ്ചി മൃതദേഹം തോളിലേറ്റി റാംപുരിലെ മേല്‍ഗാറ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയത്. ഒരു പ്രാദേശിക ചാനലിന്റെ പ്രവര്‍ത്തകര്‍ ഇതിനിടെ ഈ കാഴ്ച കാണുകയും കലക്ടറെ വിവരമറിയിച്ച്‌ ആംബുലന്‍സ് വരുത്തിക്കൊടുക്കുകയും ചെയ്തു.
അപ്പോഴേക്കും മാഞ്ചിയും മകളും പത്തു കിലോമീറ്റര്‍ പിന്നിട്ടിരുന്നു. വാര്‍ത്ത അനേകരുടെ കണ്ണുകളെയാണ് ഈറനണിയിച്ചത്. അതിന്റെ ഫലം കിട്ടുകയും ചെയ്തു. പിന്നാലെ വലിയ സഹായങ്ങളാണ് മഞ്ചിയെ തേടിയെത്തിയത്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും തേടിയെത്തിയ ധനസഹായം ഇപ്പോള്‍ 37 ലക്ഷം കവിഞ്ഞു. പണക്കാരനായതോടെ പഴയജീവിതമെല്ലാം മറന്ന മാഞ്ചി ആകെ മാറുകയും ചെയ്തു. മൂന്നാമതും കെട്ടിയ മാഞ്ചി മക്കളുമായി അകലുകയും ചെയ്തു. കുട്ടികള്‍ക്ക് ഇപ്പോള്‍ അച്ഛന്റെ സ്നേഹം ലഭിക്കുന്നില്ലത്രേ. രണ്ടാനമ്മ തങ്ങളെ നോക്കാറു പോലുമില്ലെന്ന് ആ കുട്ടികള്‍ പറയുന്നു.
വിവാഹത്തിനു ശേഷം തങ്ങളെ കാണാന്‍ അപൂര്‍വമായേ മാഞ്ചിയെത്തുന്നുള്ളൂ എന്നാണു പരാതി. ഇപ്പോഴത്തെ ഭാര്യയാണ് വിലക്കുന്നതെന്നും അവര്‍ പറയുന്നു. അമ്മാവന്റെ വീട്ടില്‍ നിന്നാണു കുട്ടികള്‍ പഠിക്കുന്നത്. അവിടം സ്വന്തം വീടുപോലെയാകില്ലല്ലോ എന്നാണു മകള്‍ പ്രമീള പറയുന്നത്.
RELATED ARTICLES

Most Popular

Recent Comments