Saturday, April 20, 2024
HomeLiteratureറെയില്‍വേ ഗേറ്റും ബസും.. (അനുഭവ കഥ)

റെയില്‍വേ ഗേറ്റും ബസും.. (അനുഭവ കഥ)

റെയില്‍വേ ഗേറ്റും ബസും.. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
ഒരു ഇരുപത്‌ വർഷം മുൻപ്‌ ഞാൻ ബസ്സിൽ കണ്ടക്റ്ററായി ജോലി ചെയ്യുന്ന സമയം… എല്ലാ മാസവും 30ത്‌ അല്ലെങ്കിൽ 31 നു ഇരവിപുരം റെയിൽ വേ ഗേറ്റിൽ പൈസ കൊടുക്കണം. അല്ലെങ്കിൽ ഈ പൈസ കൊടുക്കാത്ത ബസ്‌ വരുമ്പോൾ ഗേറ്റ്‌ അടച്ചിരിക്കും. 31- ം തീയതി പൈസ കൊടുത്തില്ലെങ്കിൽ 1- ം തീയതി രാവിലെ 6.15 – നു വരുമ്പോൾ ഗേറ്റ്‌ അടച്ചിരിക്കും അപ്പോ നമുക്ക്‌ ഓർമ്മ വരും അയ്യോ പൈസ കൊടുത്തില്ല. അതുകൊണ്ട്‌ സംഭവിക്കുന്നത്‌ ഈ ബസ്സിൽ ഇരിക്കുന്ന വേണാടിലെ യാത്രക്കാർക്ക്‌ അന്ന് വണ്ടി കിട്ടില്ല. എന്നാൽ അതിനെക്കാൾ വിഷമം ഉള്ള ഒന്നുണ്ട്‌.
വാച്ചറന്മാർ ഈ പൈസ കിട്ടിയിട്ടു വേണം പാലിനു കൊടുക്കാൻ പെണ്ണുമ്പിള്ളയേ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ അങ്ങനെ പല കണക്ക്‌ കൂട്ടലുകൾ. ഒരിക്കൽ പൈസ കൊടുക്കുന്നത്‌ കൊണ്ട്‌ ട്രെയിൻ വന്നപ്പോഴും ഗേറ്റ്‌ തുറന്നു കൊടുത്തു കഴ്ട്ടിച്ചു രക്ഷപ്പെട്ടു എന്ന് പറഞ്ഞാൽ മതി. അങ്ങനെ ഈ ഗേറ്റ്‌ വാച്ചറന്മാർ കണക്കു കൂട്ടുമ്പോലെ 6000 രൂപ പ്രതീക്ഷിച്ച്‌ ചിലരൊക്കേ കണക്കു കൂട്ടൽ ആരംഭിച്ചിട്ടുണ്ട്‌. പക്ഷേ ഒന്നു ശ്രേദ്ധിക്കുക കണക്കുകൂട്ടൽ പിഴച്ചാൽ ട്രെയിൻ തട്ടിയതു തന്നെ.
കൊട്ടിയം ചാത്തന്നൂർ പരവൂർ കാപ്പിൽ ഇടവ വർക്കല ആറ്റിങ്ങൽ ബസ്സിൽ ഓടുമ്പഴാണു വലിയ പ്രശ്നം ഉണ്ടായിരുന്നത്‌. മൂന്ന് റെയിൽ വേ ഗേറ്റ്‌ ആണു ഉള്ളത്‌. ഇടവ ഒന്ന് വെൺകുളം രണ്ട്‌ വർക്കല മൂന്ന്. ഈ മൂന്ന് ഗേറ്റ്‌ ഉള്ളത്‌ കൊണ്ട്‌ ബസ്‌ സാധാരണ ഓടിക്കുന്ന കണക്ക്‌ ഓടിച്ചാൽ പറ്റില്ല. അങ്ങോട്ടും ഇഞ്ഞോട്ടും കൂടി ഒരു ട്രിപ്‌ നാലുമണിക്കൂർ ആണു. മൊത്തം മൂന്ന് ട്രിപ്‌ പന്ത്രണ്ട്‌ മണിക്കൂർ. ഇതിനിടക്ക്‌ ഭക്ഷണം കഴിക്കണം ബസുകാരുമായി അടികൂടണം. നമ്മുടെ ഏറിയ വിട്ടുള്ള കളിയാണു. എന്നിട്ടും ഇന്ദിര എന്ന ബസുകാരുമായി വലിയ ഒരു അടിയങ്ങു നടത്തി.
ഒരിക്കൽ രതീഷ്‌ എന്ന ബസുമായി ഒരു ഉടക്ക്‌. ഞങ്ങൾ ആറ്റിങ്ങൽ സ്റ്റാന്റിൽ നിന്ന് ഇറങ്ങി കച്ചേരിപ്പടിയിലോട്ട്‌ വരുമ്പോൾ അവിടെ ഡ്യൂട്ടിയിൽ നിൽക്കുന്ന പോലീസുകാരൻ എന്റെ കൂടെ പഠിച്ച സജി ആണു. അങ്ങനെ സജിയോട്‌ ഇറങ്ങി ചെന്ന് കാര്യം പറഞ്ഞു. സജി രതീഷ്‌ ബസ്‌ വന്നപ്പോൾ പിടിച്ച്‌ നിർത്തി അവന്മാരുടെ നമ്പർ എഴുതി വാങ്ങി ഒന്ന് വിരട്ടിയോക്കേ വിട്ടു. പിന്നീട്‌ കുറേ നാൾ പ്രശ്നം ഇല്ലായിരുന്നു.
അങ്ങനെ ആകേ സമയമില്ലാതെ വരുമ്പഴാണു ഗേറ്റ്‌ അടപ്പ്‌. ഒരു ദിവസം കല്ലമ്പലത്ത്‌ നിന്ന് മൂന്ന് പേർ കയറി. ഒരാൾ വെൺകുളം ഗേറ്റിലെ ജോലിക്കാരൻ മറ്റ്‌ രണ്ടുപേരയും എനിക്ക്‌ അറിയില്ല. മൂന്ന് പേരും ടിക്കറ്റ്‌ എടുത്തില്ല. ഗേറ്റ്‌ വാച്ചറോട്‌ ചോദിച്ചപ്പോൾ ടിക്കറ്റ്‌ അല്ലാ എന്ന് പറഞ്ഞു. കാരണം ഗേറ്റ്‌ വാച്ചർ. മറ്റു രണ്ടുപേരോടും ചോദിച്ചപ്പോൾ ഗേറ്റ്‌ വാച്ചർ മറുപടി പറഞ്ഞു അവരും ടിക്കറ്റ്‌ അല്ല എന്റെ കൂട വന്നവരാണു. ഞാൻ പറഞ്ഞു നിങ്ങൾ ഒക്കേ ഇവർക്ക്‌ രണ്ടുപേർക്കും ടിക്കറ്റ്‌ എടുക്കണം. അയാൾ പൈസ തന്നു ടിക്കറ്റ്‌ കൊടുത്തു. അടുത്ത ദിവസം രാവിലെ ബസ്‌ വെൺകുളം ഗേറ്റിൽ എത്തിയപ്പോൾ ഗേറ്റ്‌ അടച്ചു. പിന്നെ തുറന്നത്‌ അരമണിക്കൂർ കഴിഞ്ഞ്‌. ട്രെയിനിൽ പോകാൻ ഉള്ള യാത്രക്കാർ ബസിലിരുന്നു ട്രെയിനിനെ കണ്ണടച്ചു കാണിച്ചു.
ഇതുപോലെ ഒരു കൂട്ടരാണു പോലീസ്‌ ഇവർ ബസിൽ കയറിയാൽ കണ്ണു അടച്ച്‌ കാണിക്കും. അപ്പോൾ നമ്മൾ മനസിലാക്കിക്കൊള്ളണം പി സി ആണെന്ന്. എ ആർ ക്യാമ്പ്യന്റെ അടുത്തുന്ന് ഒരുപാട്‌ പോലീസ്‌ കയറും ഇതിനെ ചുറ്റിപ്പറ്റി ചില ടിക്കറ്റ്‌ എടുക്കണ്ട ആൾക്കാരും കയറും എന്നിട്ട്‌ ഏതെങ്കിലും പോലീസുകാരനുമായി സംസാരിച്ച്‌ നിൽക്കും. അപ്പോൾ നമ്മൾ വിചാരിക്കും അതും പി സി ആയിരിക്കും. അങ്ങനെ ടിക്കറ്റ്‌ എടുക്കാതെ പോകുന്നവരും ഉണ്ട്‌. ഇവരെ പിടിക്കുന്നതിനു ഒരു മാർഗ്ഗം ഉണ്ട്‌. നമ്മൾ എല്ലാവർക്കും ടിക്കറ്റ്‌ കൊടുത്ത്‌ കൊണ്ട്‌ നിൽക്കേ ഇവരെ ഒന്നു മുട്ടിയിട്ട്‌ ടിക്കറ്റ്‌ എന്ന് പറഞ്ഞ്‌ വേറോരാളിനോട്‌ ചോദിക്കും. ഈ സമയം ആ തട്ടലിന്റെ ഇതിൽ പിടിക്കപ്പെടും എന്ന് മനസിലാക്കി പെട്ടന്ന് പൈസ എടുത്തു തരും.
ചില കണ്ടക്റ്ററന്മാർ മുതലാളിയോട്‌ പറയുന്നത്‌ കേൾക്കാം നല്ല നല്ല ടിക്കറ്റ്‌ ഉള്ള സ്റ്റോപ്പ്‌ എല്ലാം നമ്മുടെ മുൻപ്‌ വണ്ടി കൊണ്ടുപോയി. കോളേജ്‌ ജംഗ്ഷനും എ അർ ക്യാമ്പും നമുക്ക്‌ കിട്ടി എന്ന്. ആ രണ്ട്‌ സ്റ്റോപ്പിന്നും മുൻപ്‌ വണ്ടി ആളിനെ എടുക്കാതെ പോയതുകൊണ്ട്‌ നമുക്ക്‌ ബസ്‌ നിറയേ ആളുകിട്ടി ഹ ഹ ഹ ഹ.
RELATED ARTICLES

Most Popular

Recent Comments